Breaking News

Trending right now:
Description
 
Sep 05, 2017

ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്‌ന്നനിലയില്‍

image ആലപ്പുഴ തുറവൂരില്‍ ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്‌ന്നു. അനന്തന്‍കരിപാടത്ത്‌ ചെളിയില്‍ താഴ്‌ന്ന നിലയിലാണ്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മുല്ലയ്‌ക്കല്‍ ബാലകൃഷ്‌ണനാണ്‌ ചെളിയില്‍ താഴ്‌ന്നത്‌. ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവത്തിനുശേഷം ആലപ്പുഴ മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുപോകുംവഴിയാണ്‌ സംഭവം. ലോറിയിലാണ്‌ ആനയെ കൊണ്ടുപോയത്‌. തുറവൂരിലെത്തിയപ്പോള്‍ ലോറിയില്‍നിന്ന്‌ ഇറങ്ങിയ ആന ഓടുകയായിരുന്നു. പാടത്തെ ചെളിയില്‍ താഴ്‌ന്ന ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്‌. ആനപാപ്പാന്മാര്‍ എത്തി കയറുകെട്ടിയാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌. ഇത്‌ ഏറെ ദുഷ്‌കരമായതിനാല്‍ ക്രെയിന്‍ എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്താനാണ്‌ തീരുമാനം.