Breaking News

Trending right now:
Description
 
Sep 05, 2017

ഇന്ന്‌ അധ്യാപകദിനം; ഡൂഡിലുമായി ഗൂഗിള്‍

image സെപ്‌റ്റംബര്‍ അഞ്ച്‌ അധ്യാപകദിനമായി ആചരിക്കുകയാണ്‌. അധ്യാപകരുടെ സേവനങ്ങളെ മാനിച്ചും ആദരിച്ചും ഓണ്‍ലൈന്‍ സെര്‍ച്ച്‌ ഭീമനായ ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ അവതരിപ്പിച്ചു. അധ്യാപകനും പണ്ഡിതനുമായിരുന്ന ഡോ.സര്‍വേപള്ളി രാധാകൃഷ്‌ണന്റെ ജന്മദിനമായ സെപ്‌റ്റംബര്‍ അഞ്ചിനാണ്‌ രാജ്യം അധ്യാപകദിനമായി ആചരിക്കുന്നത്‌. 1888നായിരുന്നു അദ്ദേഹം ജനിച്ചത്‌. ഇന്ത്യയുടെ ആദ്യ വൈസ്‌പ്രസിഡന്റും രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു ഡോ.രാധാകൃഷ്‌ണന്‍.