Breaking News

Trending right now:
Description
 
Sep 05, 2017

സെല്‍ഫിയെടുക്കാന്‍ വിളിച്ചുകൊണ്ടുപോയി വെടിവച്ചു

image സെല്‍ഫിയെടുക്കാനെന്ന വ്യാജേന എട്ടുവയസുകാരനെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടുപോയ യുവാവ്‌ വെടിവച്ചു പരുക്കേല്‍പ്പിച്ചു. ഗുരുതര പരുക്കുകളോടെ എട്ടുവയസുകാരനെ ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജുനൈദ്‌ എന്ന കുട്ടിക്കാണ്‌ വെടിയേറ്റത്‌. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ്‌ സംഭവം. കലെ (തഹീര്‍-25) ആണ്‌ ആക്രമച്ചത്‌. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരിക്കുന്നതിനിടെയാണ്‌ സെല്‍ഫിയെടുക്കാന്‍ ജുനൈദിനെ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയതെന്നു പൊലീസ്‌ വ്യക്തമാക്കി. സിഗരറ്റ്‌ വാങ്ങി കൊടുക്കാതിരുന്നതിന്റെ വിരോധമാണ്‌ ആക്രമണത്തിനു കാരണമെന്നു പൊലീസ്‌ സംശയിക്കുന്നു. നാടന്‍ തോക്കുപയോഗിച്ച്‌ സെല്‍ഫിയെടുക്കുന്നതിനിടെ ഇയാള്‍ കുട്ടിയുടെ മുഖത്തിനു നേര്‍ക്കു വെടിവയ്‌ക്കുകയായിരുന്നുവെന്നാണ്‌ ദൃക്‌സാക്ഷികള്‍ പറയുന്നത്‌. രക്ഷപ്പെടാന്‍ ശ്രമിച്ച കലെയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പൊലീസ്‌ തോക്ക്‌ പിടിച്ചെടുത്തു. സെല്‍ഫിയെടുക്കുമ്പോള്‍ അബദ്ധത്തില്‍ വെടിവയ്‌ക്കുകയായിരുന്നുവെന്ന്‌ കലെ പൊലീസിന്‌ മൊഴി നല്‍കി.