Breaking News

Trending right now:
Description
 
Sep 05, 2017

എയര്‍ഹോസ്‌റ്റസ്‌ പൈലറ്റിനെ അടിച്ചുവീഴ്‌ത്തി

image ജയ്‌പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ നോക്കിനില്‍ക്കെ എയര്‍ ഹോസ്‌റ്റസ്‌ പൈലറ്റിനെ അടിച്ചുവീഴ്‌ത്തി. പൊലീസ്‌ ഇരുവരെയും അറസ്റ്റു ചെയ്‌തു. ഞായറാഴ്‌ച രാത്രിയിലാണ്‌ സംഭവം. ഗുഡ്‌ഗാവ്‌ സ്വദേശിയായ എയര്‍ഹോസ്‌റ്റസ്‌ അര്‍പിതയാണ്‌ പൈലറ്റ്‌ ആദിത്യകുമാറിനെ തല്ലിയത്‌. ജോലികഴിഞ്ഞ്‌ വരുകയായിരുന്നു ആദിത്യകുമാര്‍. പുറത്തുനിന്നു എത്തിയ അര്‍പിത ആദിത്യകുമാറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ആക്രമണം നടത്തുകയുമായിരുന്നു. ആദിത്യകുമാറിന്റെ മൊബൈല്‍ഫോണ്‍ നിലത്തെറിഞ്ഞു തകര്‍ത്തു. പിന്നീട്‌ മുഖത്ത്‌ അടിച്ചു. പ്രശ്‌നം കണ്ട്‌ സുരക്ഷാഉദ്യോഗസ്ഥര്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ്‌ എത്തി ഇരുവരെയും അറസ്റ്റു ചെയ്‌തു മാറ്റുകയായിരുന്നു. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണ്‌ കയ്യാങ്കളിയില്‍ എത്തിയതെന്നു പൊലീസ്‌ വ്യക്തമാക്കി. സംഭവം പലരും മൊബൈല്‍ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ചു. ഇത്‌ പിന്നീട്‌ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വൈറലാകുകയും ചെയ്‌തു.