Breaking News

Trending right now:
Description
 
Sep 05, 2017

ഇന്ത്യയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്‌ ചൈനീസ്‌ പ്രസിഡന്റ്‌

image പഞ്ചശീല തത്വങ്ങള്‍ക്കധിഷ്‌ഠിതമായി ഇന്ത്യയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്നു ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിന്‍പിംഗ്‌ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയ്‌ക്കിടെയാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌. ലോകത്തിലെ രണ്ട്‌ നിര്‍ണായക ശക്തികളാണ്‌ ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവില്‍ മെച്ചപ്പെട്ടിട്ടുണ്ട്‌- ജിന്‍പിംഗ്‌ പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച അമ്പത്‌ മിനിട്ട്‌ നീണ്ടുനിന്നു. ഇരുനേതാക്കളുടെയും ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഡോക്‌ ലാംപോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ചര്‍ച്ചയ്‌ക്കിടെ ധാരണയായിട്ടുണ്ട്‌. ഡോക്‌ ലാമില്‍ ഇരുരാജ്യങ്ങളുടെയും സേനകള്‍ പിന്മാറിയത്‌ ഇന്ത്യയുടെ നേട്ടമായാണ്‌ വിലയിരുത്തിയിട്ടുള്ളത്‌. എഴുപത്‌ ദിവസം നീണ്ട സംഘര്‍ഷാവസ്ഥയ്‌ക്കുശേഷം കഴിഞ്ഞമാസം 28നാണ്‌ ഡോക്‌ ലാമില്‍നിന്നു ഇരുരാജ്യങ്ങളും തങ്ങളുടെ സൈന്യങ്ങളെ പിന്‍വലിച്ചത്‌. ഇന്ത്യ-ഭൂട്ടാന്‍ചൈന അതിര്‍ത്തികള്‍ ചേര്‍ന്നു എത്തുന്ന ഡോക്‌ ലാമില്‍ അനധികൃതമായി ചൈന റോഡ്‌ നിര്‍മാണം ആരംഭിച്ചതോടെയാണ്‌ സൈനീക നടപടിക്ക്‌ തുടക്കം. പാതനിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിയതിനെ തുടര്‍ന്നാണ്‌ സൈന്യത്തിന്റെ പിന്മാറ്റം. ബ്രിക്‌സ്‌ ഉച്ചകോടിക്കു തൊട്ടു മുമ്പായിരുന്നു സേന പിന്മാറിയത്‌.