Breaking News

Trending right now:
Description
 
Sep 04, 2017

കോടികള്‍ ആസ്‌തിയുള്ള മോഷ്ടാവ്‌ അറസ്‌റ്റില്‍

image വസ്‌തുബ്രോക്കര്‍ എന്ന വ്യാജേന എത്തി കവര്‍ച്ചകള്‍ നടത്തി ആഡംബരജീവിതം നയിച്ചുവന്ന മോഷ്ടാവ്‌ കണ്ണൂര്‍ ആലക്കോട്‌ സ്വദേശി മുഹമ്മദ്‌ (37) പൊലീസ്‌ പിടിയിലായി. കോഴിക്കോട്‌ കാരന്തൂരില്‍നിന്നാണ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. നൂറിലേറെ തെളിയിക്കപ്പെടാത്ത മോഷണങ്ങളുടെ പ്രധാനിയാണ്‌ മുഹമ്മദ്‌. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ 24 വീടുകളില്‍ മോഷണവും മോഷണശ്രമവും നടന്നതോടെ പൊലീസ്‌ പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിക്കുകയായിരുന്നു. അറസ്റ്റിലായ മുഹമ്മദിന്‌ നാട്ടില്‍ രണ്ടുകോടിയോളം രൂപ വിലവരുന്ന രണ്ടുവീടുകള്‍ ഉണ്ട്‌. അതില്‍ ഒരുവീട്‌ സ്വന്തമായി രൂപകല്‍പനചെയ്‌ത്‌ കള്ള അറകളോടുകൂടിയാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. 80 ഏക്കര്‍ റബര്‍തോട്ടം, പെട്രോള്‍പമ്പ്‌, ജീപ്പ്‌, ആഡംബരകാര്‍ തുടങ്ങിയവ സ്വന്തമായുണ്ട്‌. ഇവയെല്ലാം മോഷണവസ്‌തുക്കള്‍ വിറ്റോ പണയപ്പെടുത്തിയോ സ്വന്തമാക്കിയതാണെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. മോഷണവസ്‌തുക്കളും, 25 പവന്‍ ആഭരണങ്ങഴും വെള്ളി ആഭരണങ്ങളും പണവും ഇയാളുടെ വീട്ടിലെ കള്ള അറയില്‍നിന്നു പൊലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.