Breaking News

Trending right now:
Description
 
Sep 04, 2017

പ്രതിരോധത്തില്‍ പൂര്‍ണചുമതല ആദ്യമായി ഒരുവനിതയ്‌ക്ക്‌

image നിര്‍മല സീതാരാമന്‍ പുതിയ പ്രതിരോധമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു. സഹമന്ത്രിയായിരിക്കെയാണ്‌ കാബിനറ്റ്‌ പദവിയിലേക്ക്‌ നിര്‍മല ഉയര്‍ത്തപ്പെട്ടത്‌. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കുശേഷം പ്രതിരോധവകുപ്പു ലഭിക്കുന്ന ആദ്യവനിതയാണ്‌ നിര്‍മല സീതാരാമന്‍. ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയില്‍നിന്നാണ്‌ പ്രതിരോധത്തിന്റെ ചുമതല നിര്‍മലയ്‌ക്കു ലഭിക്കുന്നത്‌. ഗോവ മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന്‌ മനോഹര്‍ പരീക്കര്‍ ഒഴിഞ്ഞതോടെ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി പ്രതിരോധവും കൈകാര്യം ചെയ്യുകയായിരുന്നു. ആദ്യമായാണ്‌ വനിത പൂര്‍ണമായി പ്രതിരോധ വകുപ്പിന്റെ ചുമതല വഹിക്കുന്നത്‌. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള സമിതിയില്‍ ഇപ്പോള്‍ രണ്ടുവനിതകളായി- വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും. കാബിനറ്റ്‌ മന്ത്രിപദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടതിനൊപ്പം സുപ്രധാന വകുപ്പ്‌ ലഭിച്ചത്‌ നിര്‍മലയക്ക്‌ അപ്രതീക്ഷതനേട്ടമായി.