Breaking News

Trending right now:
Description
 
Sep 04, 2017

അഡ്വാനിയെ അറസ്റ്റു ചെയ്‌ത രാജ്‌കുമാര്‍സിങ്‌ കേന്ദ്ര സഹമന്ത്രി

image ബിജെപി നേതാവ്‌ എല്‍.കെ.അഡ്വാനിയെ 1990-ല്‍ രഥയാത്രക്കിടെ അറസ്റ്റ്‌ ചെയ്‌തതിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട അന്നത്തെ ഐഎഎസ്‌ ഓഫിസറാണ്‌ ഇന്നലെ സത്യപ്രതിജ്ഞചെയ്‌ത്‌ ചുമതലയേറ്റ കേന്ദ്രസഹമന്ത്രി രാജ്‌കുമാര്‍ സിങ്‌ (ആര്‍.കെ.സിങ്‌). ഊര്‍ജവകുപ്പിന്റെ സ്വതന്ത്ര ചുമതലയാണ്‌ അദ്ദേഹത്തിനു ലഭിച്ചത്‌. അഡ്വാനിയെ അറസ്റ്റുചെയ്യുന്ന സമയത്ത്‌ ബിഹാര്‍ കേഡറിലായിരുന്നു രാജ്‌കുമാര്‍ സിങ്‌. സോമനാഥില്‍നിന്ന്‌ അയോധ്യയിലേക്ക്‌ അഡ്വാനി നടത്തിയ രഥയാത്രയ്‌ക്കിടെ സമസ്‌തിപുരിയില്‍വച്ചായിരുന്നു അറസ്റ്റ്‌. അന്ന്‌ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നു ലാലുപ്രസാദ്‌ യാദവ്‌. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്‌ ഏറെ ചര്‍ച്ചയാകുകയും ചെയ്‌തു. അഡ്വാനിയുടെ അറസ്റ്റിനെ തുടര്‍ന്ന്‌ അന്നത്തെ പ്രധാനമന്ത്രി വി.പി.സിങ്ങിനുള്ള പിന്തുണ ബിജെപി പിന്‍വലിക്കുകയും ചെയ്‌തു. വ.പി.സിങ്‌ സര്‍ക്കാരിന്റെ വീഴ്‌ചയ്‌ക്കും ഇതുകാരണമായി. ആഭ്യന്തരസെക്രട്ടറിയായി വിരമിച്ചശേഷം 2013ലാണ്‌ രാജ്‌കുമാര്‍ സിങ്‌ ബിജെപിയില്‍ ചേര്‍ന്നത്‌.