Breaking News

Trending right now:
Description
 
Sep 03, 2017

ബഹിരാകാശവാസത്തില്‍ ചരിത്രനേട്ടം; പെഗ്ഗി മടങ്ങിയെത്തി

image ബഹിരാകാശവാസത്തില്‍ ചരിത്രനേട്ടംകുറിച്ച്‌ യുഎസ്‌ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണ്‍ ഭൂമിയില്‍ മടങ്ങിയെത്തി. റഷ്യയുടെ സോയൂസ്‌ ബഹിരാകാശ വാഹനത്തില്‍ ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.52നാണ്‌ പെഗ്ഗി എത്തിയത്‌. ബഹിരാകാശ സ്റ്റേഷനില്‍ ഉണ്ടായിരുന്ന നാനയുടെ ജാക്‌ ഫിഷറും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോമോസിന്റെ ഫ്യോദോര്‍ യുര്‍ച്ചിക്കും ഒപ്പമുണ്ടായിരുന്നു. ബഹിരാകാശ സ്റ്റേഷനിലെ ആദ്യ വനിതാ കമാന്‍ഡറായ പെഗ്ഗി 288 ദിവസം അവിടെ താമസിച്ചശേഷമാണ്‌ എത്തിയത്‌. നേരത്തത്തെ യാത്രകൂടി കണക്കിലെടുത്താന്‍ മൊത്തം 665 ദിവസം പെഗ്ഗി ബഹിരാകാശത്ത്‌ കഴിഞ്ഞിട്ടുണ്ട്‌. നവംബര്‍ 17നായിരുന്നു രണ്ടാമത്തെ യാത്ര. ആദ്യയാത്രത്തിലെ 377 ദിവസം കൂടി കണക്കിലെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍കാലം ബഹിരാകാശത്തുകഴിഞ്ഞ അമേരിക്കന്‍ വ്യക്തിയെന്ന റെക്കോഡും പെഗ്ഗിക്കു ലഭിച്ചു.