Breaking News

Trending right now:
Description
 
Sep 03, 2017

ഗിന്നസ്‌ റെക്കോര്‍ഡ്‌ ലക്ഷ്യം; ബിനുവിന്റെ 72 മണിക്കൂര്‍ പ്രസംഗം ചൊവ്വാഴ്‌ച

image നാലു പകലും മൂന്നുരാത്രിയും തുടര്‍ച്ചയായി പ്രസംഗം നടത്തി ഗിന്നസ്‌ റെക്കോര്‍ഡ്‌ സൃഷ്ടിക്കാന്‍ ബിനു കണ്ണന്താനം തയാറെടുക്കുന്നു. വ്യക്തിത്വ വികസന പരിശീലകനാണ്‌. എങ്ങനെ ജീവിതം വിജയകരമാക്കാം എന്ന വിഷയത്തിലാണ്‌ 72 മണിക്കൂര്‍ തുടര്‍ച്ചയായി ബിനു പ്രസംഗം നടത്തുന്നത്‌. യൂണിവേഴ്‌സല്‍ റെക്കോര്‍ഡില്‍നിന്നും ഗിന്നസ്‌ റെക്കോര്‍ഡില്‍നിന്നും ഇതിനായി അനുമതി ലഭിച്ചിട്ടുണ്ട്‌. തുടര്‍ പ്രഭാഷണത്തിനു നിലവിലുള്ള ലോക റെക്കോര്‍ഡ്‌ ബ്രിട്ടീഷ്‌ പൗരന്റേതാണ്‌. കോട്ടയത്ത്‌ തെള്ളകം പാസ്റ്ററല്‍ സെന്ററില്‍ ചെവ്വാഴ്‌ച രാവിലെ ഒമ്പതുമുതല്‍ പ്രസംഗം ആരംഭിക്കും. ഉദ്‌ഘാടന സമ്മേളനം കെ.സുരേഷ്‌കുറുപ്പ്‌ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. ഓരോമണിക്കൂറും അഞ്ചുമിനിട്ടു മാത്രമാണ്‌ വിശ്രമ സമയം.