Breaking News

Trending right now:
Description
 
Sep 03, 2017

ദിലീപിനെ കാവ്യാമാധവന്‍ സന്ദര്‍ശിച്ചു; പൊട്ടിക്കരഞ്ഞു

image നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ ആലുവ സബ്‌ ജയിലില്‍ റിമാന്‍ഡില്‍കഴിയുന്ന നടന്‍ ദിലീപിനെ ഭാര്യ കാവ്യാമാധവന്‍ മകള്‍ മീനാക്ഷി എന്നിവര്‍ ശനിയാഴ്‌ച സന്ദര്‍ശിച്ചു. ജയിലിലെ ഗാര്‍ഡ്‌ റൂമില്‍ ഇരുപത്‌ മിനിട്ടാണ്‌ സന്ദര്‍ശന സമയം അനുവദിച്ചിരുന്നത്‌. കാവ്യയും മീനാക്ഷിയും ദിലീപിനെകണ്ട്‌ പൊട്ടിക്കരഞ്ഞു. ദിലീപിനും കരച്ചില്‍ അടക്കാനായില്ല. ജൂലൈ 10ന്‌ അറസ്റ്റിലായശേഷം ആദ്യമായാണ്‌ കാവ്യ ദിലീപിനെ കാണാനെത്തുന്നത്‌. ദിലീപിനെ കണ്ടശേഷം പുറത്തിറങ്ങിയ കാവ്യയോട്‌ പള്‍സര്‍സുനി പറഞ്ഞ മാഡം കാവ്യയാണോയെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. എന്നാല്‍ ചോദ്യങ്ങളോട്‌ കാവ്യ പ്രതികരിക്കാതെ കാറില്‍ മടങ്ങി. കാവ്യയുടെ പിതാവ്‌ മാധവനും ഒപ്പമുണ്ടായിരുന്നു. കാവ്യയും മറ്റും എത്തുന്നതിനു മുമ്പ്‌ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ജയിലിലെത്തി ദിലീപിനെ കണ്ടു. ദിലീപ്‌ അറസ്റ്റിലായശേഷം ആദ്യമായാണ്‌ നാദിര്‍ഷയും ദിലീപിനെ കാണാന്‍ ജയിലില്‍ എത്തുന്നത്‌. ജയിലിലേക്ക്‌ വരരുതെന്നാണ്‌ ദിലീപ്‌ വീട്ടുകാരോട്‌ നിര്‍ദേശിച്ചിരുന്നത്‌. എന്നാല്‍, അമ്മ സരോജം, സഹോദരന്‍ അനൂപ്‌, സഹോദരിഭര്‍ത്താവ്‌ സൂരജ്‌ എന്നിവര്‍ ദിലീപിനെ കാണാന്‍ ദിവസങ്ങള്‍ക്കുമുമ്പ്‌ എത്തിയിരുന്നു. ദിലീപിന്റെ റിമാന്‍ഡ്‌ കാലാവധി കോടതി നീട്ടിയിരിക്കുകയാണ്‌.