Breaking News

Trending right now:
Description
 
Sep 03, 2017

30 കുട്ടികളുടെ മരണം: ഡോ.കഫീല്‍ ഖാന്‍ അറസ്റ്റില്‍

image യുപിയിലെ ഗോരഖ്‌പൂര്‍ ബിആര്‍ഡി മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കഴിഞ്ഞമാസം രണ്ടുദിവസങ്ങളിലായി മുപ്പതിലേറെ പിഞ്ചുകുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുട്ടികളുടെ വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന ഡോ.കഫീല്‍ ഖാനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. സംഭവത്തെ തുടര്‍ന്ന്‌ ഖാന്‍ സസ്‌പെന്‍ഷനിലായിരുന്നു. കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ്‌ ഡോ. കഫീല്‍ ഖാന്‍. പ്രിന്‍സിപ്പല്‍ രാജീവ്‌ മിശ്ര, ഭാര്യ ഡോ.പൂര്‍ണിമ എന്നിവരെ നേരത്തെ യുപി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റു ചെയ്‌തിരുന്നു. കേസില്‍ ആറുപേരുകൂടി പ്രതിസ്ഥാനത്തുണ്ട്‌. അനസ്‌തെറ്റിസ്റ്റ്‌ ഡോ.സതീഷ്‌, ഫാര്‍മസിസ്റ്റ്‌ ഗജാനന്‍ ജയ്‌സ്വാള്‍, അക്കൗണ്ടന്റ്‌ സുധീര്‍ പാണ്ഡെ, അസിസ്റ്റന്റ്‌ ക്ലാര്‍ക്ക്‌ സഞ്‌ജയ്‌ കുമാര്‍ ത്രിപാഠി, ഓക്‌സിജന്‍ വിതരണക്കാരായ ഉദ്യ പ്രതാപ്‌ സിങ്‌, മനീഷ്‌ ഭണ്ഡാരി എന്നിവരാണവര്‍. കുട്ടികള്‍ മരിച്ചത്‌ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതുകൊണ്ടല്ലെന്നും രാജീവ്‌ മിശ്രയുള്‍പ്പെടെയുള്ളവരുടെ കൃത്യവിലോപം മൂലമാണെന്നും ഉത്തര്‍പ്രദേശ്‌ ചീഫ്‌ സെക്രട്ടറി രാജീവ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഓക്‌സിജന്‍ വിതരണക്കാര്‍ക്ക്‌ കൃത്യസമയത്ത്‌ പണം നല്‍കുന്നതില്‍ പ്രിന്‍സിപ്പലും മറ്റും വീഴ്‌ചവരുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.