Breaking News

Trending right now:
Description
 
Sep 03, 2017

കേരളത്തില്‍നിന്ന്‌ അല്‍ഫോന്‍സ്‌ കണ്ണന്താനം കേന്ദ്രമന്ത്രി

image കേരളത്തില്‍നിന്ന്‌ അല്‍ഫോന്‍സ്‌ കണ്ണന്താനം ഉള്‍പ്പെടെ ഒമ്പത്‌ പുതിയ കേന്ദ്രമന്ത്രിമാര്‍ ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള മൂന്നാമത്തെ മന്ത്രിസഭാ വികസനമാണിത്‌. അഴിച്ചുപണിക്കു മുന്നോടിയായി ആറു മന്ത്രിമാര്‍ രാജിവച്ചിരുന്നു. അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ കൂടാതെ ശിവപ്രതാപ്‌ ശുക്ല, സത്യപാല്‍സിങ്‌ (ഉത്തര്‍പ്രദേശ്‌), അശ്വനികുമാര്‍ ചൗബേ, രാജ്‌കുമാര്‍ സിങ്‌ (ബിഹാര്‍), വീരേന്ദ്രകുമാര്‍ (മധ്യപ്രദേശ്‌), അനന്ത്‌കുമാര്‍ ഹെഗ്‌ഡെ (കര്‍ണാടക), മുന്‍ ഐഎഫ്‌എസ്‌ ഓഫിസര്‍ ഹര്‍ദീപ സിങ്‌ പുരി, ഗജേന്ദ്രസിഹ്‌ ശെഖാവത്‌ (രാജസ്ഥാന്‍) എന്നിവര്‍ ഇന്നു രാവിലെ രാഷ്ട്രപതിഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും. കല്‍രാജ്‌ മിശ്ര, ബണഅഡാരു ദത്താത്രേയ, സഞ്‌ജീവ്‌ കുമാര്‍ ബല്യന്‍, രാജീവ്‌ പ്രതാപ്‌ റുഡി, ഭഗന്‍സിങ്‌ കുലസ്‌തെ, മഹേന്ദ്രനാഥ്‌ പാണ്ഡ എന്നിവരാണ്‌ രാജിവച്ച മന്ത്രിമാര്‍. ഏതാനും പേര്‍കൂടി രാജിവയ്‌ക്കുമെന്നാണ്‌ ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്‌. കേരളത്തില്‍നിന്നുള്ള ബിജെപി എക്‌സിക്യുട്ടീവ്‌ അംഗമാണ്‌ അല്‍ഫോന്‍സ്‌ കണ്ണന്താനം. ഐഎഎസില്‍നിന്നു രാജിവച്ച കണ്ണന്താനം 2006-ല്‍ കാഞ്ഞിരപ്പള്ളിയില്‍നിന്നു ഇടതുപക്ഷ പിന്തുണയോടെ സ്വന്തന്ത്രസ്ഥാനാര്‍ഥിയായി വിജയിച്ചു കേരളനിയമസഭയില്‍ എത്തി. ഈവര്‍ഷം ദേശീയ വിദ്യാഭ്യാസ നയം രൂപവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച സമിതി അംഗമാണ്‌ കണ്ണന്താനം. 1994-ല്‍ ടൈംമാഗസിന്‍ 100 ആഗോള യുവ നേതാക്കളെ തിരഞ്ഞെടുത്തതില്‍ അല്‍ഫോന്‍സ്‌ കണ്ണന്താനവും ഉണ്ടായിരുന്നു. ഡല്‍ഹി ഡവലപ്‌മന്റ്‌ അതോറിറ്റി കമ്മിഷണറായിരിക്കെ അനധികൃത കെട്ടിടനിര്‍മാണത്തിനെതിരെ ശക്തമായ നടപടിയെടുത്തത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. കോട്ടയം കലക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്‌. കണ്ണന്താനത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതുവഴി കേരളത്തിലെ ക്രൈസ്‌തവ ന്യൂനപക്ഷത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ്‌ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.