Breaking News

Trending right now:
Description
 
Sep 01, 2017

റാങ്കിങ്ങിന്റെ പേരില്‍ തഴഞ്ഞവര്‍ ചിത്രയെ തിരികെയെടുത്തു

image റാങ്കിങ്ങിന്റെ പേരില്‍ മലയാളിതാരം പി.യു.ചിത്രയെ ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്നു തഴഞ്ഞവര്‍ തന്നെ വീണ്ടും ചിത്രയെ രാജ്യാന്തര മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുത്തു. തുര്‍ക്ക്‌മെനിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 1500 മീറ്ററിലാണ്‌ ചിത്ര ട്രാക്കിലിറങ്ങുന്നത്‌. ചിത്രയ്‌ക്കൊപ്പം തഴയപ്പെട്ട അജയ്‌കുമാര്‍ സരോജിനെയും തിരികെയെടുത്തു. കഴിഞ്ഞ ജൂലൈ അഞ്ചുവരെയുള്ള ദേശീയ, രാജ്യാന്തര റാങ്കിന്റെ അടിസ്ഥാനത്തിലാണ്‌ ഇവരെ ഏഷ്യന്‍ മീറ്റ്‌ ടീമിലേക്കു തിരഞ്ഞെടുത്തതെന്നു ഇന്ത്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ വ്യക്തമാക്കി. ചിത്രയെ ലണ്ടന്‍ ടീമില്‍നിന്നു ഒഴിവാക്കിയത്‌ റാങ്കിങ്‌ മോശമായതിന്റെ പേരിലാണെന്നായിരുന്നു ഫെഡറേഷന്റെ നേരത്തെയുള്ള വാദം. ഇത്‌ ഏറെ വിവാദം ഉണ്ടാക്കുകയും ചെയ്‌തിരുന്നു. അമോജ്‌ ജേക്കബ്‌, യുകാര്‍ത്തിക്‌, അനില്‍ഡ തോമസ്‌, എന്‍.വി.ഷീന, വി.നീന എന്നിവരാണ്‌ ചിത്രയ്‌ക്കു പുറമേ ടീമിലുള്ള മലയാളികള്‍.