Breaking News

Trending right now:
Description
 
Sep 01, 2017

കതിരൂര്‍ മനോജ്‌ വധക്കേസ്‌: സിപിഎം നേതാവ്‌ ജയരാജനെതിരെ യുഎപിഎ ചുമത്തി

image ആര്‍എസ്‌എസ്‌ കണ്ണൂര്‍ ജില്ലാ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ എളന്തോടത്ത്‌ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിച്ച്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അടക്കം ആറുപ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തി സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴിനു സിബിഐ വാദം കേള്‍ക്കും. 2014 സെപ്‌റ്റംബര്‍ ഒന്നിനാണ്‌ മനോജ്‌ കൊല്ലപ്പെട്ടത്‌. സിപിഎം പ്രവര്‍ത്തകനായ മനോജ്‌ ആര്‍എസ്‌എസിലേക്ക്‌ മാറിയതിനെ തുടര്‍ന്നാണ്‌ കൊലപാതകമെന്നാണ്‌ സിബിഐയുടെ ആരോപണം. മനോജിനെ സിപിഎമ്മിലേക്കു മടക്കിക്കൊണ്ടുവരാന്‍ ജയരാജന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നു നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ്‌ കൊലപാതകം നടന്നതെന്നാണ്‌ അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കൊലപാതകത്തിനു നേതൃത്വം നല്‍കിയ 19 പേര്‍ക്കെതിരെ നേരത്തെ ആദ്യകുറ്റപത്രം നല്‍കിയിരുന്നു.