Breaking News

Trending right now:
Description
 
Sep 01, 2017

നിരോധിച്ച കറന്‍സികള്‍ മാറാന്‍ ഇനി അവസരമില്ല

image നിരോധിച്ച കന്‍സികളായ 500, 1000 നോട്ടുകള്‍ മാറിയെടുക്കാന്‍ ഇനി അവസരം നല്‍കേണ്ടതില്ലെന്നു ധനമന്ത്രാലയം തീരുമാനിച്ചു. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 90 ശതമാനവും തിരികെ എത്തിയ സാഹചര്യത്തിലാണ്‌ ഈ തീരുമാനം. ഇത്തരത്തിലുള്ള നോട്ട്‌ മാറിയെടുക്കാന്‍ മറ്റു സംവിധാനങ്ങള്‍ ഉണ്ടാകില്ലെന്നു ധനമന്ത്രാലയം വ്യക്തമാക്കി. നോട്ട്‌ മാറാന്‍ ഇനിയും സംവിധാനം ഒരുക്കണമെന്നു ആവശ്യപ്പെട്ട്‌ സര്‍ക്കാരിലേക്ക്‌ പല കത്തുകളും വന്നിരുന്നു. എന്നാല്‍, ഇരുവരെ പഴയ നോട്ടുകള്‍ മാറിയെടുക്കാത്തവര്‍ക്കു മുമ്പില്‍ മറ്റുവഴികളൊന്നുമില്ലെന്നാണ്‌ ധനമന്ത്രാലയത്തിന്റെ വിശദീകരണം. വലിയ നോട്ടുകള്‍ ഭൂരിഭാഗവും എത്തി. ഇനി അവശേഷിക്കുന്നത്‌ ഒരു ശതമാനം മാത്രമേയുള്ളൂ. ഇവ ഇനി തിരികെ എത്തുമെന്ന പ്രതീക്ഷ ധനമന്ത്രാലയത്തിനില്ല. 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന ആര്‍ബിഐയുടെ പ്രസ്‌താവന കഴിഞ്ഞദിവസം വന്നതിനു തൊട്ടുപിന്നാലെയാണ്‌ കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയത്‌.