Breaking News

Trending right now:
Description
 
Sep 26, 2012

ഗര്‍ഫിലേക്കുള്ള ഫ്‌ളൈറ്റുകള്‍ വെട്ടിക്കുറച്ച നടപടി; പ്രവാസികള്‍ ധര്‍ണനടത്തി

image നെടുമ്പാശേരി: കേരളത്തില്‍നിന്നു ഗള്‍ഫ്‌ മേഖലയിലേക്കുള്ള ഫ്‌ളൈറ്റ്‌ സര്‍വീസുകള്‍ വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ച്‌ നെടുമ്പാശേരി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യാ ഓഫീസിനു മുമ്പില്‍ പ്രവാസികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. പ്രവാസികള്‍ക്കൊപ്പം വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എ മാര്‍ച്ചും ധര്‍ണയും ഉദ്‌ഘാടനം ചെയ്‌തു. വെട്ടിക്കുറച്ച എയര്‍ ഇന്ത്യാ ഗള്‍ഫ്‌ സര്‍വീസ്‌ പുനരാരംഭിക്കുക, പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെടുക, ഫ്‌ളൈറ്റ്‌ മുടങ്ങിയതുകൊണ്ട്‌ വീസാ കാലാവധി തീര്‍ന്നു ജോലി നഷ്ടപ്പെട്ടവരുടെ പ്രശ്‌നത്തില്‍ പ്രവാസികാര്യമന്ത്രി ഇടപെട്ടു പരിഹാരം ഉണ്ടാക്കുക, എയര്‍ ഇന്ത്യാ ഫ്‌ളൈറ്റുകള്‍ മുടക്കം കൂടാതെ സര്‍വീസ്‌ നടത്തുമെന്ന്‌ ഉറപ്പുതരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.