Breaking News

Trending right now:
Description
 
Sep 01, 2017

പിഎസ്‌എല്‍വി സി-39 വിക്ഷേപണം പരാജയപ്പെട്ടു

image ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്രോ) പിഎസ്‌എല്‍വി സി-39ന്റെ വിക്ഷേപണം പരാജയം. ജിപിഎസിനു പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത നാവിക്‌ സംവിധാനത്തിനുവേണ്ടിയുള്ള ഐആര്‍എന്‍എസ്‌എസ്‌-വണ്‍ എച്ച്‌ എന്ന ഉപഗ്രഹമാണ്‌ പിഎസ്‌എല്‍വി സി-39 വഹിച്ചത്‌. ആദ്യമൂന്നു ഘട്ടങ്ങള്‍ വിജയമായിരുന്നു. നാലാംഘട്ടത്തില്‍ താപകവചം വേര്‍പെടാതിരുന്നതോടെ ദൗത്യം പരാജയപ്പെട്ടതായി ഐഎസ്‌ആര്‍ഒ സ്ഥിരീകരിച്ചു. ഐആര്‍എന്‍എസ്‌എസ്‌ പരമ്പരയില്‍പ്പെട്ട ഏഴ്‌ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത്‌ നിലവിലുണ്ട്‌. ഇതില്‍ ഐആര്‍എന്‍എസ്‌എസ്‌-വണ്‍ എ ഉപഗ്രഹത്തിലെ അറ്റോമിക്‌ ഘടികാരങ്ങള്‍ തകരാറിലാണ്‌. ഇതിനു പിന്തുണ നല്‍കാനാണ്‌ പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്‌.