Sep 01, 2017
മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് 24 മരണം
ദക്ഷിണ മുംബൈയിലെ ക്രഫോഡ് മാര്‍ക്കറ്റിനടുത്ത് അഞ്ചുനില കെട്ടിടം
തകര്‍ന്നു 24 പേര് മരിച്ചു. 117 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്.
അപകടത്തില്‍ 34 പേര്‍ക്കു പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച
ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇന്നലെ രാവിലെ എട്ടരയോടെയാണ് ദുരന്തം.
ഇടുങ്ങിയതും തിരക്കേറിയതുമായ പാതയോരത്തെ കെട്ടിടം തകര്‍ന്നുവീണത്
രക്ഷാപ്രവര്‍ത്തനത്തെ വളരെയേറെ ബുദ്ധിമുട്ടിച്ചു. രക്ഷാപ്രവര്‍ത്തനം
രാത്രിവരെ നീണ്ടുനിന്നു. ആറു അഗ്നിശമന പ്രവര്‍ത്തര്‍ക്കും പരുക്കുണ്ട്.
തുടര്‍ച്ചയായി പെയ്ത മഴയില്‍ കെട്ടിടത്തിനു ബലക്ഷയം ഉണ്ടായതാണ്
അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അധോലോക കുറ്റവാളി ദാവൂദ്
ഇബ്രാഹിമിന്റെ കുടുംബാംഗങ്ങള്‍ ആണ് ഇവിടെ താമസിച്ചിരുന്നവരില്‍ ഏറെയും.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്ലേസ്കൂള്‍
തുറക്കുന്നതിന് അരമണിക്കൂര്‍ മുമ്പായിരുന്നു ദുരന്തം. കെട്ടിടം
അപകടാവസ്ഥയിലാണെന്നു കണ്ടതിനാല്‍ താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്നു
മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ പലതവണ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനു പുറമേ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. ഇത് താമസക്കാര്‍
അവഗണിക്കുകയായിരുന്നു.