Breaking News

Trending right now:
Description
 
Sep 01, 2017

കോഴിക്കോട്‌ -ബെംഗളൂരു ബസില്‍ കവര്‍ച്ച

image കേരള ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിലെ യാത്രക്കാരെ ബൈക്കിലെത്തിയ മുഖംമൂടിസംഘം കൊള്ളയടിച്ചു. കത്തികാട്ടി ഭീഷണിപ്പെടുത്തിയ നാലംഗസംഘം ആഭരണവും പണവും കവര്‍ന്നു. സംഭവത്തെ തുടര്‍ന്ന്‌ കൊള്ളസംഘത്തിലെ ഒരാളെ അറസ്റ്റു ചെയ്‌തു. മണ്ഡ്യ സ്വദേശിയാണ്‌ പൊലീസ്‌ കസ്റ്റഡിയിലുള്ളത്‌. വ്യാഴാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയോടെ ബെംഗളൂരു-മൈസൂരു ദേശീയപാതയിലെ ചന്നപട്ടണയില്‍ ബസ്‌ എത്തിയപ്പോഴാണ്‌ സംഭവം. പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങണമെന്നു യാത്രക്കാരിലൊരാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ബസ്‌ നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ സംഘം ബസില്‍കയറി കവര്‍ച്ച നടത്തുകയായിരുന്നു. യാത്രക്കാരുടെ കഴുത്തില്‍ കത്തിവച്ചു രണ്ടു സ്‌ത്രീകളുടെ സ്വര്‍ണമാലകള്‍, മറ്റ്‌ രണ്ടുപേരുടെ രണ്ടായിരം രൂപവീതവും ഇവര്‍ തട്ടിയെടുത്തു. ഈ സമയം യാത്രക്കാരില്‍ പലരും ഉറക്കത്തിലായിരുന്നു. 27 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. അക്രമികള്‍ ഷാള്‍കൊണ്ടാണ്‌ മുഖം മറച്ചിരുന്നത്‌. കവര്‍ച്ചനടത്തിയശേഷം ഇവര്‍ രക്ഷപ്പെടുകയും ചെയ്‌തു. പിടിവലിക്കിടെ ഇവരിലൊരാളുടെ ഷാള്‍ മാറി മുഖം ഡ്രൈവറും മറ്റും കണ്ടിരുന്നു. ചന്നപട്ടണ പൊലീസിനു ലഭിച്ച പരാതിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരാളെ പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. ബസ്‌ ഡ്രൈവര്‍ ഇയാളെ തിരിച്ചറിഞ്ഞു. മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്‌.