Breaking News

Trending right now:
Description
 
Sep 01, 2017

ബേനസീര്‍ വധക്കേസ്‌: മുഷറഫ്‌ പിടികിട്ടാപ്പുള്ളി; രണ്ടു പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ 17 വര്‍ഷംതടവ്‌

image മുന്‍ പാക്‌ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാളമേധാവിയുമായ പര്‍വേസ്‌ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്‌ ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സ്വത്തുവകകള്‍ കണ്ടെത്തുന്നതിനും ഉത്തരവിട്ടു. വിദഗ്‌ധ ചികിത്സയ്‌ക്കു കഴിഞ്ഞവര്‍ഷം വിദേശത്തുപോയ മുഷറഫ്‌ ദുബായില്‍ പ്രവാസജീവിതം നയിക്കുകയാണ്‌. കേസില്‍ രണ്ടു മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ 17 വര്‍ഷം ജയില്‍ശിക്ഷയും വിധിച്ചു. ബേനസീറിനു മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലെന്ന കുറ്റത്തിനാണിത്‌. ഇവര്‍ അഞ്ചുലക്ഷംരൂപ വീതം പിഴയും ഒടുക്കണം. അഞ്ച്‌ തെഹ്രികെ താലിബാന്‍ ഭീകരരെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. മുഷറഫ്‌ ഒഴികെ മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകത്തിനു സഹായം ചെയ്‌തുകൊടുക്കല്‍ എന്നിവയാണ്‌ മുഷറഫിന്‌ എതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. 2007 ഡിസംബര്‍ 27നാണ്‌ ബേനസീര്‍ കൊല്ലപ്പെട്ടത്‌. റാവല്‍പ്പിണ്ടിയിലെ തിരഞ്ഞെടുപ്പു റാലിക്കിടെ ചാവേര്‍ ആക്രമണം ഉണ്ടാവുകയായിരുന്നു. ബോംബ്‌ സ്‌ഫോടനവും വെടിവയ്‌പും ഉണ്ടായി. റാലിയില്‍ പങ്കെടുത്തവരില്‍ 20 പേര്‍കൂടി കൊല്ലപ്പെട്ടിരുന്നു. അന്നു ഭരണാധികാരിയായിരുന്ന മുഷറഫ്‌ ബേനസീറിനു സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്‌ചവരുത്തിയെന്നു ആരോപണം ഉയര്‍ന്നിരുന്നു.