Breaking News

Trending right now:
Description
 
Aug 31, 2017

കോട്ടയത്ത്‌ ടോറസ്‌ ലോറിക്കടിയില്‍പെട്ട്‌ സ്‌കൂട്ടര്‍യാത്രക്കാരിക്ക്‌ ദാരുണാന്ത്യം

image ചങ്ങനാശേരി പെരുമ്പനച്ചി പുത്തന്‍പുരയ്‌ക്കല്‍ സോഫിയാമ്മ പി.റഹ്മാന്‍ ടോറസ്‌ ലോറിക്കടിയില്‍പെട്ട്‌ ദാരുണമായി മരിച്ചു. ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ ബുധനാഴ്‌ച ഉച്ചയ്‌ക്കായിരുന്നു സംഭവം. സോഫിയാമ്മ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ അമിതവേഗത്തിലെത്തിയ ടോറസ്‌ ഇടിക്കുകയായിരുന്നു. ഒരേദിശയിലേക്ക്‌ പോവുകയായിരുന്നു ഇരുവാഹനങ്ങളും. സ്‌കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ഹാന്‍ഡിലില്‍ ടോറസ്‌ തട്ടിയായിരുന്നു അപകടം. സ്‌കൂട്ടറില്‍നിന്നുവീണ സോഫിയാമ്മ ടോറസിന്റെ അടിയില്‍പെടുകയായിരുന്നു. പിന്‍ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സോഫിയാമ്മയെ വലിച്ചിഴച്ചുകൊണ്ട്‌ ടോറസ്‌ ലോറി ഇരുന്നൂറുമീറ്ററോളം ഓടിയതിനുശേഷമാണ്‌ നിര്‍്‌ത്തിയത്‌. സോഫിയാമ്മയുടെ ഒരു കാല്‍ ഒഴികെയുള്ള ശരീരഭാഗങ്ങളില്‍ ചിതറിത്തെറിച്ചു. റോഡിലെ ചോരയും മറ്റും പിന്നീട്‌ അഗ്നിശമനസേന കഴുകിക്കളയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്‌ ഡ്രൈവര്‍ ചങ്ങനാശേരി സ്വദേശി മുജീബ്‌ രക്ഷപ്പെട്ടു. തെങ്ങണ മഞ്ചേരിക്കളം സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റായിരുന്നു സോഫിയാമ്മ.