Breaking News

Trending right now:
Description
 
Aug 31, 2017

ഓപ്പറേഷന്‍ തിയറ്ററില്‍ ഡോക്ടര്‍മാരുടെ തമ്മിലടി; ഗര്‍ഭസ്ഥശിശു മരിച്ചു

image രാജസ്ഥാനിലെ ജോധ്‌പൂരില്‍ ഉമൈദ്‌ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ ആരു സിസേറിയന്‍ നടത്തണമെന്നതിനെ ചൊല്ലിയുണ്ടായ ഡോക്ടര്‍മാരുടെ തമ്മിലടികാരണം ഗര്‍ഭസ്ഥശിശു മരിച്ചു. ഓപ്പറേഷന്‍ തിയറ്ററിലെ ജീവനക്കാരിലൊരാള്‍ മൊബൈല്‍ഫോണില്‍ ഇത്‌ ചിത്രീകരിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ പോസ്‌റ്റ്‌ചെയ്‌തപ്പോഴാണ്‌ ദാരുണസംഭവം പുറംലോകം അറിയുന്നത്‌. സിസേറിയനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഗര്‍ഭിണിക്ക്‌ അനസ്‌തീസിയയും നല്‍കിക്കഴിഞ്ഞാണു രണ്ടു ഡോക്ടര്‍മാര്‍തമ്മില്‍ വാക്കേറ്റം ഉണ്ടായത്‌. ആക്രോശങ്ങളും ആരോപണങ്ങളും അരമണിക്കൂര്‍നീണ്ടു. കുഞ്ഞിനെ പുറത്തെടുക്കാന്‍ വൈകിയാണ്‌ ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിന്‌ ഇടയാക്കിയത്‌. സിസേറിയന്‍ വൈകിയതോടെ കുഞ്ഞിന്റെ ഹൃദയമിടിപ്പു കുറഞ്ഞുവരുന്നത്‌ മോനിറ്ററില്‍ ദൃശ്യമായിരുന്നു. തുടര്‍ന്നാണ്‌ അടിയന്തര ശസ്‌ത്രക്രിയ നടത്തിയത്‌. പ്രസവചികിത്സയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡോക്ടറും അനസ്‌തീസിയ ഡോക്ടറും തമ്മിലായിരുന്നു വാക്കേറ്റവും ആക്രോശങ്ങളും ഉണ്ടായത്‌.