Breaking News

Trending right now:
Description
 
Aug 31, 2017

നോട്ടുനിരോധനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മലക്കം മറിഞ്ഞു

image 1000, 500 രൂപയുടെ കറന്‍സി നിരോധനത്തില്‍ മലക്കം മറിഞ്ഞ്‌ കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണ വേട്ടയ്‌ക്കു മാത്രമായിരുന്നില്ല നോട്ട്‌ നിരോധനമെന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വ്യക്തമാക്കി. നോട്ട്‌ ഉപയോഗം കുറയ്‌ക്കുന്നതിനും ഡിജിറ്റല്‍ ഇടപാട്‌ വര്‍ധിപ്പിക്കുന്നതിനും നടപടി സഹായിച്ചു. നികുതിദായകരുടെ എണ്ണത്തിലും നോട്ട്‌ നിരോധനത്തിനുശേഷം ഏറെ വര്‍ധനയുണ്ടായെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നോട്ട്‌ നിരോധനത്തിനുശേഷം പണലഭ്യത 17 ശതമാനമാണ്‌ കുറഞ്ഞത്‌. കൂടുതല്‍ കറന്‍സി നോട്ടുകള്‍ ഉണ്ടായിരുന്ന സാമ്പത്തിക മേഖലയായിരുന്നു ഇന്ത്യയുടേത്‌. ഈ സാഹച്യം മാറേണ്ടത്‌ ആവശ്യമായിരുന്നുവെന്നു ജെയ്‌റ്റ്‌ലി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം നവംബര്‍ എട്ടിന്‌ നിരോധിച്ച 500, 1000 രൂപ നോട്ടുകളില്‍ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന്‌ ആര്‍ബിഐ വെളിപ്പെടുത്തിയതിനു പിന്നാലെയാണ്‌ ജെയ്‌റ്റ്‌ലിയുടെ പുതിയ അവകാശവാദം. കഴിഞ്ഞ നവംബര്‍ എട്ടിനു നോട്ട്‌ റദ്ദാക്കല്‍ പ്രഖ്യാപിച്ചശേഷം 15.28 ലക്ഷം കോടി അഞ്ഞൂറു രൂപ നോട്ടുകളും 685.8 കോടി ആയിരം രൂപ നോട്ടുകളുമാണ്‌ പ്രചാരത്തില്‍ ഉണ്ടായിരുന്നത്‌. ആയിരം രൂപ നോട്ടുകളില്‍ വെറും 8.9 കോടി എണ്ണമേ തിരിച്ചുവരാനുള്ളൂ. 500 രൂപ നോട്ടുകളുടെ എണ്ണം റിസര്‍വ്‌ ബാങ്ക്‌ പുറത്തുവിട്ടിട്ടില്ല.