Breaking News

Trending right now:
Description
 
Aug 31, 2017

ഗോരഖ്‌പുര്‍ ആശുപത്രിയില്‍ ഈമാസം 290 കുട്ടികള്‍ മരിച്ചു

image ഉത്തര്‍പ്രദേശിലെ ഗോരഖ്‌പുര്‍ ബിആര്‍ഡി മെഡിക്കല്‍കോളജില്‍ ഓഗസ്‌റ്റില്‍ 290 കുട്ടികള്‍ മരിച്ചതായി ഔദ്യോഗിക രേഖകളില്‍ വ്യക്തമായി. നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിലാണ്‌ ഇതില്‍ 213 കുട്ടികളും മരിച്ചത്‌. ഈവര്‍ഷം ഇതുവരെ ഇവിടെ 1250 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നാണ്‌ ആശുപത്രി അധികൃതരുടെ രേഖയിലുള്ളത്‌. അതേസമയം, 27,29, 29 തിയതികളില്‍മാത്രം 61 ശിശുമരണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ജപ്പാന്‍ജ്വര വാര്‍ഡില്‍ 11, നവജാതശിശു പരിചരണ വാര്‍ഡില്‍ 25, കുട്ടികളുടെ വാര്‍ഡില്‍ 25 എന്നിങ്ങനെയാണ്‌ ഈ ദിവസങ്ങളില്‍ മരിച്ചവരുടെ കണക്ക്‌. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഇവിടെ ഓക്‌സിജന്‍ വിതരണം നിലച്ചു 48 മണിക്കൂറിനുള്ളില്‍ മുപ്പതിലേറെ കുട്ടികള്‍ അടുത്തിടെ മരിച്ചത്‌ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇതിനു പുറമേയാണ്‌ അടുത്തിടെ മരിച്ച കുട്ടികളുടെ എണ്ണം പുറത്തുവന്നിട്ടുള്ളത്‌. ജനുവരിയില്‍ 152, ഫെബ്രുവരി 122, മാര്‍ച്ച്‌ 159, ഏപ്രില്‍ 123, മേയ്‌ 139, ജൂണ്‍ 137, ജൂലൈ 128 എന്നിങ്ങനെയാണ്‌ കഴിഞ്ഞ ഏഴുമാസങ്ങളില്‍ ബിആര്‍ഡി ആശുപത്രിയിലെ ശിശുമരണനിരക്ക്‌.