Breaking News

Trending right now:
Description
 
Aug 30, 2017

ബിആര്‍ഡി ആശുപത്രിയില്‍ 42 കുട്ടികള്‍കൂടിമരിച്ചു

image യുപിയില്‍ ഗോരഖ്‌പൂര്‍ ബാബ രാഘവ്‌ ദാസ്‌ (ബിആര്‍ഡി) ആശുപത്രിയില്‍ 48 മണിക്കൂറിനുള്ളില്‍ 42 കുട്ടികള്‍കൂടി മരിച്ചതായി റിപ്പോര്‍ട്ട്‌. ഇതില്‍ ഏഴുപേര്‍ മസ്‌തിഷ്‌കജ്വരത്തെ തുടര്‍ന്നാണ്‌ മരിച്ചത്‌. മറ്റുപല കാരണങ്ങളാണ്‌ മറ്റുകുട്ടികള്‍ മരിച്ചതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഓഗസ്‌റ്റ്‌ ആദ്യവാരം ഇതേ ആശുപത്രിയില്‍ 70 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണ്‌ അന്നത്തെ ദുരന്തത്തിനു കാരണം. ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്ന്‌ യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ.രാജീവ്‌ മിശ്രയെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. പിന്നീട്‌ ശിശുരോഗവിഭാഗം തലവന്‍ ഡോ.കഫീല്‍ അഹമ്മദിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡു ചെയ്യുകയും ചെയ്‌തു. ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നുപോയതിനു പിന്നാലെ സ്വന്തം പോക്കറ്റില്‍നിന്നു പണംചിലവഴിച്ച്‌ ഡോ.കഫീല്‍ അഹമ്മദ്‌ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ചിരുന്നു.