Breaking News

Trending right now:
Description
 
Aug 30, 2017

താന്‍പറഞ്ഞ മാഡം കാവ്യാമാധവനാണെന്ന്‌ പള്‍സര്‍സുനി

image നടിയെ ആക്രമിച്ച കേസില്‍ താന്‍ പറഞ്ഞ മാഡം നടി കാവ്യാമാധവനാണെന്നു മുഖ്യപ്രതി പള്‍സര്‍സുനി (സുനി) വെളിപ്പെടുത്തി. മുതിര്‍ന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ എറണാകുളം സിജിഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴായിരുന്നു സുനി മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്‌. മാഡം ആരാണെന്നു ചോദിച്ചപ്പോള്‍ കഴിഞ്ഞദിവസം താന്‍ ഇക്കാര്യം പറഞ്ഞിരുന്നല്ലോ എന്നായിരുന്നു സുനിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച്‌ ചോദിച്ചപ്പോള്‍ തന്റെ മാഡം കാവ്യയാണെന്നു സുനി വ്യക്തമാക്കി. റിമാന്‍ഡില്‍ കഴിയുന്ന വിഐപി തന്നെ മാഡത്തിന്റെ പേര്‌ പറയട്ടെ എന്ന നിലപാടാണ്‌ ആദ്യം സുനി സ്വീകരിച്ചത്‌. പിന്നീട്‌ ഓഗസ്‌റ്റ്‌ 16നു മുമ്പ്‌ വിഐപി ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന്‌ സുനി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞതവണ കുന്നംകുളം കോടതിയില്‍ സുനിയെ ഹാജരാക്കാന്‍ എത്തിയപ്പോള്‍ കാവ്യയാണോ മാഡമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ സുനി ചിരിക്കുകമാത്രമാണ്‌ ചെയ്‌തത്‌.