Breaking News

Trending right now:
Description
 
Aug 30, 2017

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മോഷ്ടാക്കള്‍ തട്ടിയെടുത്തു സ്വര്‍ണകവര്‍ന്നശേഷം ഉപേക്ഷിച്ചു

image ആലപ്പുഴ ചെറിയനാട്‌ കൊല്ലക്കടവ്‌ തടത്തില്‍ വീട്ടില്‍ അന്‍സീനയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന മകന്‍ ഒന്നരവയസുകാരന്‍ അമാന്‍ അഹമ്മദിനെ മോഷ്ടാക്കള്‍ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നശേഷം റോഡരുകില്‍ ഉപേക്ഷിച്ചു. ചൊവ്വാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ്‌ സംഭവം. കുട്ടിയുടെ ഒന്നരപവന്റെ മാലയും ഒരു പവന്റെ അരഞ്ഞാണവും നഷ്ടപ്പെട്ടു.വീടിന്റെ മുകള്‍നിലയുടെ പണി നടക്കുന്നതിനാല്‍ ടെറസിലെ വാതില്‍ തുറന്നു കിടന്നിരുന്നു. അതുവഴിയാണ്‌ മോഷ്ടാക്കള്‍ അകത്തുകടന്നതും കുഞ്ഞിനെയുമായി രക്ഷപ്പെട്ടതും. വീട്ടില്‍നിന്നു നൂറുമീറ്ററോളം അകലെ റോഡരുകില്‍ കിടക്കവിരിയില്‍ പൊതിഞ്ഞനിലയിലാണ്‌ കുഞ്ഞിനെ വീട്ടുകാര്‍ പിന്നീട്‌ കണ്ടെത്തിയത്‌. അന്‍സീനയുടെ മാല പൊട്ടിക്കാന്‍ കള്ളന്മാര്‍ ശ്രമം നടത്തിയെങ്കിലും ബഹളംവച്ചതോടെ കള്ളന്മാര്‍ കുഞ്ഞിനെയുമായി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെയാണ്‌ വീട്ടുകാര്‍ അന്വേഷണം നടത്തിയത്‌.