Breaking News

Trending right now:
Description
 
Aug 30, 2017

എംജി വൈസ്‌ ചാന്‍സിലര്‍ക്ക്‌ കോടതിതീരുംവരെ നിര്‍ത്തി ശിക്ഷ

image കേസില്‍ ഹാജരാകാന്‍ വൈകിയതിന്‌ എംജി സര്‍വകലാശാല വൈസ്‌ ചാന്‍സിലര്‍ ഡോ.ബാബു സെബാസ്‌റ്റിയനെ കോടതി തീരുംവരെ കോടതിമുറയില്‍ നിര്‍ത്തി ഹൈക്കോടതി ശിക്ഷിച്ചു. ഡോ.ബാബു സെബാസ്‌റ്റിയനൊപ്പം റജിസ്‌ട്രാര്‍ എം.ആര്‍.ഉണ്ണി, ഫിനാന്‍സ്‌ ഓഫിസര്‍ ഏബ്രഹാം ജെ.പുതുമന എന്നിവര്‍ക്കും ഇതേ ശിക്ഷലഭിച്ചു. സര്‍വകലാശാലാ സ്വാശ്രയ സ്ഥാപനങ്ങളിലെ കരാര്‍ അധ്യാപകരുടെ വേതനം സംബന്ധിച്ച കേസ്‌ കോടതി ചൊവ്വാഴ്‌ച പരിഗണിച്ചപ്പോള്‍ ഇവര്‍ കോടതിയില്‍ എത്തിയിരുന്നില്ല. 10.15ന്‌ ഹാജരാകണമെന്നായിരുന്നു ഇവര്‍ക്കു ലഭിച്ചിരുന്ന നിര്‍ദേശം. ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെ ഇവര്‍ കോടതിയില്‍ ഹാജരായത്‌. രാവിലെ എത്താതിരുന്നത്‌ ധാര്‍ഷ്ട്യമാണെന്നു നിരീക്ഷിച്ച കോടതി തെറ്റായ സന്ദേശമാണ്‌ ഇതു നല്‍കുകയെന്നു ചൂണ്ടിക്കാട്ടി. വൈകിട്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുംവരെ കോടിമുറിയില്‍ നിന്നോളാന്‍ വിസിയോടും മറ്റും കോടതി ഉത്തരവിടുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സര്‍വകലാശാലയില്‍ നടന്നതിനാലാണ്‌ തങ്ങള്‍ താമസിച്ചതെന്നായിരുന്നു വിസി ഉള്‍പ്പെടെയുള്ളവര്‍ കോടതിയെ അറിയിച്ചത്‌.