Breaking News

Trending right now:
Description
 
Aug 30, 2017

സയാമീസ്‌ ഇരട്ടകളെ വേര്‍പെടുത്താനുള്ള ആദ്യഘട്ടം വിജയം

image തലകള്‍ ഒച്ചിച്ചേര്‍ന്ന നിലയില്‍ ജനിച്ച ഒഡീഷ സ്വദേശികളായ സയാമീസ്‌ ഇരട്ടകളെ വേര്‍പെടുത്താന്‍ നടത്തിയ ആദ്യഘട്ട ശസ്‌ത്രക്രിയ വിജയം. ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലായിരുന്നു ജഗന്നാഥ്‌, ബല്‍റാം എന്നീ ഇരട്ടകളുടെ ശസ്‌ത്രക്രിയ നടത്തിയത്‌. തിങ്കളാഴ്‌ച രാവിലെ ആരംഭിച്ച ശസ്‌ത്രക്രിയ ചൊവ്വാഴ്‌ച പുലര്‍ച്ചെ 4.55വരെ നീണ്ടുനിന്നു. ജപ്പാന്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 40 പേര്‍ നേതൃത്വം നല്‍കി. ഒക്ടോബര്‍ ആദ്യം ഇരുവരെയും വേര്‍പെടുത്താനുള്ള നിര്‍ണായക ശസ്‌ത്രക്രിയ നടക്കും. ആദ്യഘട്ട ശസ്‌ത്രക്രിയ പ്രതീക്ഷിച്ചതിലും വിജയമായിരുന്നുവെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുവരും വെന്റിലേറ്ററിലാണ്‌. ആരോഗ്യനിലയും തൃപ്‌തികരമാണ്‌. 2015 ജൂണിലാണ്‌ ഇരട്ടകള്‍ ജനിച്ചത്‌. കര്‍ഷകദമ്പതികളാണ്‌ ഇവരുടെ മാതാപിതാക്കള്‍.