Breaking News

Trending right now:
Description
 
Aug 30, 2017

ദിലീപിന്‌ ഓണം ഇത്തവണ ജയിലില്‍

image യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌ത കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. ഇതോടെ 50 ദിവസമായി കസ്‌റ്റഡിയില്‍ കഴിയുന്ന ദിലീപിന്‌ ഇത്തവണ ഓണം ജയിലില്‍ തന്നെയാകും. ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ്‌ ദിലീപ്‌ അറസ്റ്റിലായത്‌. നടി കാവ്യയെ വിവാഹം കഴിച്ച ദിലീപിന്റെ ആദ്യ ഓണമാണിത്‌. മുമ്പ്‌ ജാമ്യാപേക്ഷ തള്ളിയ അന്വേഷണ സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമില്ലെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മുദ്രവച്ച കവറില്‍ പൊലീസ്‌ കൈമാറിയ തെളിവുകളും കേസ്‌ ഡയറിയും കോടതി പരിശോധിച്ചു. നിര്‍ണായക തെളിവുകളായ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താനുള്ള ശ്രമം പൊലീസ്‌ തുടരുകയാണെന്ന്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ജാമ്യം അനുവദിക്കേണ്ട സാഹചര്യമുണ്ടെന്നും സിനിമാമേഖലയിലെ ശത്രുക്കളില്‍ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഇരയാണ്‌ ദിലീപെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.