Breaking News

Trending right now:
Description
 
Aug 30, 2017

ജിഎസ്‌ടി: ജൂലൈയില്‍ കേന്ദ്രസര്‍ക്കാരിന്‌ ലഭിച്ചത്‌ 92,283 കോടിയെന്ന്‌ ജെയ്‌റ്റ്‌ലി

image ജിഎസ്‌ടിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനു മികച്ച തുടക്കം. ജിഎസ്‌ടി ആദ്യഫയലിങ്‌ നടന്ന ജൂലൈയില്‍ സര്‍ക്കാരിനു ഇതുവരെ ലഭിച്ചത്‌ 92,283 കോടി രൂപയാണെന്ന്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റിലി വ്യക്തമാക്കി. ജൂലൈ മുതല്‍ മൊത്തം നികുതിയുടെ 64.42 ശതമാനം നികുതിയേ കിട്ടിയിട്ടുള്ളൂ. ജൂലൈയില്‍ തുടങ്ങിയ നികുതിയില്‍ എല്ലാ നികുതിദായകരും കൂടിവരുമ്പോള്‍ തുക ഇതിലും കൂടും. 91,000 കോടി രൂപയാണ്‌ ധനമന്ത്രാലയം പ്രതീക്ഷിച്ച വരുമാനമെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. ഇതുവരെ നികുതിദായകരായ ബിസിനസുകാരില്‍ 64.42 ശതമാനം മാത്രമാണ്‌ ജൂലൈയില്‍തന്നെ നികുതി രേഖകള്‍ സമര്‍പ്പിച്ചത്‌. നികുതിയിനത്തില്‍ 14,894 കോടി വന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ പരിധിയില്‍നിന്നാണെങ്കില്‍ 22,722 കോടിവന്നത്‌ സംസ്ഥാനങ്ങളില്‍നിന്നാണ്‌. ഏകീകൃത ജിഎസ്‌ടിയിലൂടെ 47,469 കോടിയും പിഴവുകളിലുള്ള നഷ്ടപരിഹാരവും ആഡംബര നികുതിയുമായി 7,198 കോടി രൂപയും എക്‌സൈസ്‌ നികുതിയായി 31,782 കോടിയും സേവനനികുതിയായി 19500 കോടിയും ലഭിച്ചുവെന്ന്‌ കേന്ദ്രധനമന്ത്രി വ്യക്തമാക്കി. 72.33 ലക്ഷം ബിസിനസുകാര്‍ ജിഎസ്‌ടി നെറ്റ്‌ വര്‍ക്കില്‍ കയറിയിട്ടുണ്ട്‌. ഇതില്‍ 58.53 ലക്ഷം പേര്‍ റജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.