Breaking News

Trending right now:
Description
 
Aug 29, 2017

അയ്യങ്കാളി നിര്‍വഹിച്ചത്‌ ജനാധിപത്യ പോരാട്ടം: എഫ്‌ഐടിയു സാഹോദര്യ സദസ്‌

image മലപ്പുറം: അരിക്‌ വത്‌കരിക്കപ്പെട്ട തൊഴിലാളി ജനവിഭാഗത്തെ പുരോഗതിയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവന്ന നേതാവായിരുന്നു മഹാത്മ അയ്യങ്കാളിയെന്ന്‌ എഫ്‌ഐടിയു അയ്യങ്കാളി സാഹോദര്യ സദസ്‌ അഭിപ്രായപ്പെട്ടു. തൊഴില്‍ ചൂഷണത്തിനും വിഭ്യാഭ്യാസ നിഷേധത്തിനും ഇരയാക്കപ്പെട്ട കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച്‌ മത്സ്യബന്ധനത്തിലൂടെ പുതിയ ഉപജീവനവും കണ്ടെത്തിയ സമരരീതിക്കും മഹാത്മ അയ്യങ്കാളി നേതൃത്വം നല്‍കിയതായി വെല്‍ഫെയര്‍പാര്‍ട്ടി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്‌ണന്‍ കുനിയില്‍ പറഞ്ഞു. മഹാത്മ അയ്യങ്കാളി ദിനത്തോടനുബന്ധിച്ച്‌ മലപ്പുറം ഫെ്‌ഐടിയു ഹാളില്‍ നടത്തിയ സാഹോദര്യ സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ ആരിഫ്‌ ചൂണ്ടയില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഇബ്രാഹിംകുട്ടി മംഗലം അനുസ്‌മരണ പ്രഭാഷണം നടത്തി. ഗണേഷ്‌ വടേരി, ഡോ.അത്തീഖ്‌ റഹ്മാന്‍, റഷീദ ഖാജ, അറഫാത്ത്‌ പാണ്ടിക്കാട്‌ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി തസ്‌നീം മമ്പാട്‌ സ്വാതവും സെക്രട്ടറി ഫസല്‍ തിരൂര്‍ക്കാട്‌ നന്ദിയും പറഞ്ഞു.