Breaking News

Trending right now:
Description
 
Aug 29, 2017

അമ്മയുടെ സംസ്‌കാര ചടങ്ങിനിടെ മകന്‍ മരിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image അമ്മയുടെ സംസ്‌കാര ചടങ്ങ്‌ നടക്കുന്നതിനിടെ മകന്‍ ആശുപത്രിയില്‍ മരിച്ചു. അമേരിക്കന്‍ മലയാളിയായ മുല്ലശേരില്‍ മുകുന്ദന്‍ നായരാണ്‌ (67) കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്‌ച മരിച്ചത്‌. അമേരിക്കയിലെ പ്രമുഖ മലയാളി ഗായകനും ഫൊക്കാന നേതാവും മഹിമയുടെ പ്രസിഡന്റുമായ ശബരി നായരുടെ പിതാവാണ്‌. ശനിയാഴ്‌ച നിര്യാതയായ അമ്മ ഭാര്‍ഗവി അമ്മയുടെ (104) മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ മുകുന്ദന്‍ നായര്‍ക്ക്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാവിലെ അമ്മയുടെ സംസ്‌കാര ചടങ്ങ്‌ നടക്കുന്ന സമയത്തുതന്നെ മുകുന്ദന്‍ നായരും മരിച്ചു. കോന്നിയിലെ മുല്ലശേരില്‍ കണ്ണാശുപത്രിയുടെ ഉടമയാണ്‌. പഴയകാല സിനിമാ നിര്‍മാതാവായ അദ്ദേഹം മുല്ലശേരില്‍ ഫിലിംസിന്റെ ബാനറില്‍ മൂന്ന്‌ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്തും കൊല്ലത്തും ഫര്‍ണിച്ചര്‍മാര്‍ട്ട്‌ നടത്തിയിട്ടുണ്ട്‌. ഭാര്യ: ഇന്ദിര. മകള്‍: മഞ്‌ജുള. മരുമക്കള്‍: ചിത്ര, ഭാനു രാജേന്ദ്രന്‍. മുകുന്ദന്‍നായരുടെ സംസ്‌കാരം 30ന്‌ അഞ്ചിന്‌ കോന്നിയിലെ വസതിയില്‍ നടത്തും. ഫോണ്‍: ശബരിനാഥ്‌ (011 91 7559932011).