Breaking News

Trending right now:
Description
 
Aug 29, 2017

ഗുര്‍മീത്‌ റാം റഹിമിനെ തൂക്കിലേറ്റണമെന്ന്‌ സന്യാസിമാര്‍

image മാനഭംഗക്കേസില്‍ 20 വര്‍ഷം കഠിനതടവല്ല ഗുര്‍മീത്‌ റാം റഹിമിന്‌ വേണ്ടിയിരുന്നതെന്നും തൂക്കിലേറ്റുകയാണ്‌ വേണ്ടതെന്നും വാരാണസിയിലെ സന്യാസിമാര്‍. ഗുര്‍മീത്‌ ചെയ്‌ത കുറ്റത്തിന്‌ പരമാവധി ശിക്ഷ വധശിക്ഷയാണ്‌ നല്‍കേണ്ടത്‌-സന്യാസിമാര്‍ ആവശ്യപ്പെട്ടു. ശിക്ഷ കുറഞ്ഞുപോയതില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. ചാരം പൂശി, കൈയില്‍ കമണ്ഡലങ്ങളും ദമരുവും പിടിച്ചായിരുന്നു സന്യാസിമാരുടെ പ്രതിഷേധം. ശരിയായ സന്യാസിമാര്‍ ഒരിക്കലും ലോകത്തിന്റെ ആസക്തികളില്‍ വീഴില്ലെന്നും അവര്‍ വ്യക്തമാക്കി. പണത്തിന്റെയും അധികാരത്തിന്റെ ആസക്തികളില്‍പെട്ടിരിക്കുകയാണ്‌ ഗുര്‍മീത്‌. തൂക്കിലേറ്റുകതന്നെയാണ്‌ വേണ്ടതെന്നും സന്യാസിമാര്‍ വീണ്ടും ആവര്‍ത്തിച്ചു.