Breaking News

Trending right now:
Description
 
Aug 29, 2017

പ്ലാസ്റ്റിക്‌ ബാഗ്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ കെനിയയില്‍ നാലുവര്‍ഷം തടവ്‌

image പ്ലാസ്റ്റിക്‌ ബാഗുകള്‍ ഉല്‍പ്പാദിപ്പിക്കുകയോ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ കെനിയയില്‍ കടുത്ത നിയമം നിലവില്‍വന്നു. നാലുവര്‍ഷംവരെ തടവാണ്‌ ഇത്തരക്കാര്‍ക്ക്‌ ലഭിക്കുക. അതല്ലായെങ്കില്‍ 40,000 ഡോളര്‍ (25 ലക്ഷം രൂപ) പിഴ ഈടാക്കും. തിങ്കളാഴ്‌ചയാണ്‌ നിയമം നിലവില്‍വന്നത്‌. പ്ലാസ്റ്റിക്‌ മാലിന്യം ഇല്ലാതാക്കുകയാണ്‌ കെനിയയുടെ ലക്ഷ്യം. പ്ലാസ്റ്റിക്‌ ബാഗ്‌ കൈവശംവയ്‌ക്കുന്നവരെ പിടികൂടാന്‍ പൊലീസിന്‌ അധികാരം നല്‍കിയിട്ടുണ്ടെന്നു പരിസ്ഥിതി മന്ത്രി ജൂഡി വഖുന്‍ഗു വ്യക്തമാക്കി. തുടക്കത്തില്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമെതിരെയാണ്‌ നടപടി. സാധാരണ ജനങ്ങളെ തല്‍ക്കാലം ഇതിന്റെ പേരില്‍ ഉപദ്രവിക്കില്ല. നാല്‍പതോളം രാജ്യങ്ങളില്‍ ഇതിനകം പ്ലാസ്റ്റിക്‌ ബാഗ്‌ പൂര്‍ണമായാ ഭാഗികമായോ നിരോധിച്ചിട്ടുണ്ട്‌. ചൈന, ഫ്രാന്‍സ്‌, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ അധികനികുതിയാണ്‌ ഇതിന്‌ ചുമത്തിയിട്ടുള്ളത്‌.