Breaking News

Trending right now:
Description
 
Aug 29, 2017

90 രോഗികള്‍ക്ക്‌ പുരുഷനേഴ്‌സ്‌ ദയാവധം നടത്തി

image ജര്‍മനിയില്‍ രണ്ടുരോഗികള്‍ക്ക്‌ ദയാവധം സ്വയം നടപ്പാക്കിയതിന്‌ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്ന പുരുഷനേഴ്‌സ്‌ 90ലേറെപ്പേരെ ഇത്തരത്തില്‍ കൊന്നിട്ടുണ്ടെന്ന നഗമനത്തില്‍ പൊലീസ്‌. മാരകമായ മരുന്നു നല്‍കി രണ്ടു രോഗികളെ കൊന്നതായി തെളിഞ്ഞതോടെയാണ്‌ നീല്‍സ്‌ ഹോഗ്‌ (40) ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടത്‌. ക്ലിനിക്കില്‍ വൈദ്യസഹായം തേടിയ 130 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു പരിശോധിച്ചപ്പോള്‍ 90 എണ്ണവും കൊലപാതകമാണെന്നു തെളിഞ്ഞു. ഹൃദയസ്‌തംഭനം ഉണ്ടാകുന്ന മരുന്നു കുത്തിവയ്‌ക്കുകയായിരുന്നു പ്രതി ചെയ്‌തിരുന്നത്‌. ഇത്തരത്തില്‍ 130 പേരെയെങ്കിലും വധിച്ചിട്ടുണ്ടെന്നാണ്‌ പ്രോസിക്യൂഷന്‍ കണക്ക്‌. പൊലീസ്‌ കണ്ടെത്തിയ നിഗമനങ്ങള്‍ സത്യമാണെന്നു തെളിഞ്ഞാല്‍ ജര്‍മനിയിലെ ഏറ്റവും ഭീകരനായ കൊലയാളിയെന്ന ഖ്യാതി നീല്‍സിന്‌ ഹോഗിന്‌ സ്വന്തമാകും.