Breaking News

Trending right now:
Description
 
Aug 29, 2017

ഗുര്‍മീതിനെതിരെ രണ്ടു കൊലപാതകം, 400 പേരെ ഷണ്ഡീകരിക്കല്‍ കേസുകള്‍കൂടി

image ആള്‍ദൈവം ഗുര്‍മീത്‌ റാം റഹിം സിങ്ങിനെതിരെ രണ്ടു കൊലപാതകം, 400 പേരെ ഷണ്ഡീകരിക്കല്‍ കേസുകള്‍കൂടി. രണ്ടുകൊലപാതക കേസുകളില്‍ ഒന്നിന്റെ അന്തിമവാദം അടുത്തമാസം 16നു പ്രത്യേക സിബിഐ കോടതിയില്‍ നടക്കും. മാധ്യമ പ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെട്ട കേസിലാണ്‌ അടുത്തമാസം വാദം നടക്കുക. ദേര സച്ച സൗദയുടെ അനുയായി രഞ്ചീത്തിന്റെ മരണമാണ്‌ സിബിഐ അന്വേഷിക്കുന്ന മറ്റൊരു കേസ്‌. ആശ്രമത്തിലെ കൊലപാതകത്തെക്കുറിച്ച്‌ പുറത്ത്‌ പ്രചരിപ്പിച്ചതിനാണ്‌ രഞ്ചീത്തിന്‌ കൊലപ്പെടുത്തിയത്‌.   ആശ്രമത്തിലെ മാനഭംഗത്തെക്കുറിച്ച്‌ വാര്‍ത്ത നല്‍കിയതാണ്‌ മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തിന്‌ കാരണം. ദേര സച്ച സൗദയിലെ ജീവനക്കാരായ 400 പുരുഷന്മാരെ നിര്‍ബന്ധിച്ച്‌ ഷണ്ഡീകരിച്ച കേസിലും സിബിഐ അന്വേഷിക്കുന്നുണ്ട്‌. ഫത്തേബാദ്‌ സ്വദേശി ഹാന്‍സ്‌ രാജ്‌ ചൗഹാനാണ്‌ ഇതുസംബന്ധിച്ച്‌ കോടതിയെ സമീപിച്ചിരുന്നു. സന്യാസിമാരെ ശല്യപ്പെടുത്താതിരിക്കാനായിരുന്നു ഈ നടപടിയെന്ന്‌ ഹര്‍ജിയില്‍ പറയുന്നുണ്ട്‌. ഇതിനിടെ 48 മാനഭംഗക്കേസുകളിലും അന്വേഷണം ആവശ്യപ്പെട്ട്‌ ഹര്‍ജിനല്‍കുമെന്നു അഭിഭാഷകന്‍ ഉത്സവ്‌ സിങ്‌ ബെയിന്‍സ്‌ വ്യക്തമാക്കി. 48 സന്യാസിനിമാരാണ്‌ പീഡിപ്പിക്കപ്പെട്ടത്‌.