Breaking News

Trending right now:
Description
 
Aug 28, 2017

കെഎസ്‌ഇബി ബോര്‍ഡുകള്‍ ദീര്‍ഘകാലം നിലനിര്‍ക്കുന്ന വിധത്തിലാക്കണം: ടിആര്‍എ

image ആലപ്പുഴ: വീടുകളിലും ഇലക്ട്രിക്‌ പോസ്‌റ്റുകളിലും കെഎസ്‌ഇബി സ്ഥാപിക്കുന്ന ചെറു നമ്പര്‍ ബോര്‍ഡുകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്യണമെന്നും തത്തംപള്ളി റസിഡന്‍സ്‌ അസോസിയേഷന്‍ (ടിആര്‍എ) ആവശ്യപ്പെട്ടു. പൊതുജനങ്ങള്‍ക്ക്‌ അവ ഏറെ പ്രയോജനമുള്ളതും പരാതി നല്‍കുമ്പോള്‍ സ്ഥലം എളുപ്പം കണ്ടെത്താനും ഇവ ഉപകരിക്കുന്നതാണ്‌. ഇപ്പോള്‍ കണ്‍സ്യൂമര്‍ നമ്പരും ഫോണ്‍ നമ്പരും മറ്റും രേഖപ്പെടുത്തിയിട്ടുള്ള കടലാസിന്റെ കനത്തിലുള്ള ബോര്‍ഡുകള്‍ ആണിയടിച്ചാണ്‌ ഭിത്തിയില്‍ പിടിപ്പിക്കുന്നത്‌. അവയ്‌്‌ക്ക്‌ അധികകാലം ആയുസ്‌ കാണാനിടയില്ല.അതുപോലെ ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ ഇലക്ട്രിക്‌ പോസ്‌റ്റുകളില്‍ കമ്പി ചുറ്റിപിടിപ്പിച്ചിട്ടുള്ള കനം കുറഞ്ഞ നമ്പര്‍ പ്ലേറ്റുകള്‍ക്ക്‌ നാശം സംഭവിച്ചുതുടങ്ങി.