Breaking News

Trending right now:
Description
 
Aug 28, 2017

കെഎച്ച്‌എന്‍എ കൂടുതല്‍ സേവനപദ്ധതികള്‍ ആവിഷ്‌കരിക്കും: ഡോ.രേഖാ മേനോന്‍

image ന്യൂയോര്‍ക്ക്‌: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെഎച്ച്‌എന്‍എ) കൂടുതല്‍ സേവനപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നു പ്രസിഡന്റ്‌ ഡോ.രേഖാ മേനോന്‍. തിരുവനന്തപുരത്ത്‌ നടന്ന കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയുടെ വിതരണ ചടങ്ങില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങളായി നടപ്പാക്കവരുന്ന സ്‌കോളര്‍ഷിപ്പ്‌ പരിപാടി സംഘടനയുടെ അഭിമാന പദ്ധതികളില്‍ ഒന്നാണ്‌. പഠിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സഹായിക്കാനുമുള്ള ബാധ്യത സമൂഹത്തിനുണ്ട്‌. അത്തരമൊരു മനോഭാവമാണ്‌ പ്രഫഷനല്‍ കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്താന്‍ കെഎച്ച്‌എന്‍എയെ പ്രേരിപ്പിച്ചതെന്നും രേഖാ മേനോന്‍ വ്യക്തമാക്കി. ശാസ്‌താമംഗലം ശ്രീരാമകൃഷ്‌ണാശ്രമം അധ്യക്ഷന്‍ സ്വാമി മോക്ഷവ്രതാനന്ദ വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. പൂര്‍ണമനസോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഏകാഗ്രതയോടും വേണം പഠനത്തെ സമീപിക്കേണ്ടത്‌. വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും ഗ്രാഹ്യമുള്ളവരായിരിക്കണം. ലോകത്തിന്റെ ഭാവി യുവതലമുറയുടെ കൈകളിലാണ്‌. സനാതന ധര്‍ണം നമ്മെ പഠിപ്പിക്കുന്നത്‌ ഓരോ വ്യക്തിയിലും അനന്തസാധ്യത കുടികൊള്ളുന്നുവെന്നാണ്‌. അത്‌ സാക്ഷാത്‌കാരത്തിലെത്തിക്കുക എന്നതാണ്‌ വിദ്യാര്‍ഥികളുടെ കമയെന്നും സ്വാമി മോക്ഷവ്രതാനന്ദ പറഞ്ഞു. മലേഷ്യന്‍ ടയിലേഴ്‌സ്‌ സര്‍വകലാശാല അധ്യാപകന്‍ ഡോ.വി.സുരേഷ്‌കുമാര്‍, കെഎച്ച്‌എന്‍എ ജനറല്‍ സെക്രട്ടറി കൃഷ്‌ണരാജ്‌ മോഹന്‍, മുന്‍ ട്രഷററും ട്രസ്‌റ്റി ബോര്‍ഡ്‌ അംഗവുമായ രാജു പിള്ള, കേരള കോ ഓര്‍ഡിനേറ്റര്‍ പി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവാസി സാഹിത്യകാരി ബിന്ദുപണിക്കരുടെ കോഫി വിത്ത്‌ ഗാന്ധാരിയമ്മ എന്ന പു്‌സ്‌തകം കുട്ടികള്‍ക്ക്‌ വിതരണം ചെയ്‌തു. സബിതാ സന്ദീപ്‌ ഈശ്വരപ്രാര്‍ഥന നയിച്ചു. ഓണസദ്യയോടെയായിരുന്നു സമാപനം. തുടര്‍ച്ചയായി 12-ാം വര്‍ഷമാണ്‌ കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നതെന്നും പ്രഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന 90 കുട്ടികള്‍ക്ക്‌ ഈവര്‍ഷം 250 ഡോളര്‍വീതം വിതരണം ചെയ്‌തുവെന്നും ഭാരവാഹികള്‍ അറിയിച്ചു.