Breaking News

Trending right now:
Description
 
Aug 28, 2017

ലോക ബാഡ്‌മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ സിന്ധുവിന്‌ വെള്ളി

image ലോക ബാഡ്‌മിന്റന്‍ ചാംപ്യന്‍ഷിപ്പ്‌ ഫൈനലില്‍ മൂന്നു സെറ്റ്‌ നീണ്ട പോരാട്ടത്തില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന്‌ വെള്ളി. ജപ്പാന്റെ നസോമി ഒകുഹാരയ്‌ക്കാണ്‌ സ്വര്‍ണം. ആദ്യ രണ്ടു സെറ്റുകള്‍ ഇരുവരും നേടിയപ്പോള്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ പൊരിഞ്ഞ പോരാട്ടമാണ്‌ നടന്നത്‌. 110 മിനിട്ട്‌ നീണ്ട കളക്കൊടുവില്‍ സിന്ധുവിനു പരാജയം സമ്മതിക്കേണ്ടിവന്നു. ഞായറാഴ്‌ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2.30നാണ്‌ സിന്ധു സെമിഫൈനല്‍ വിജയിച്ചത്‌. പതിനേഴു മണിക്കൂറിനുള്ളില്‍ ഫൈനലില്‍ കളിച്ചു. ചാംപ്യന്‍ഷിപ്പിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു ഇത്‌. ഗ്ലാസ്‌ഗോയിലെ മത്സരത്തില്‍ കിരീടം ലഭിച്ചില്ലെങ്കിലും ആ പോരാട്ടംതന്നെ വിജയമാണ്‌. 2013ലും 2014ലും ലോകചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന്‌ വെങ്കലമാണ്‌ ലഭിച്ചത്‌. ഇത്തവണ സിന്ധു വിജയിച്ചിരുന്നുവെങ്കില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡലാകുമായിരുന്നു ഇത്‌.