Breaking News

Trending right now:
Description
 
Aug 28, 2017

ബംഗാളില്‍ പശുക്കളുമായി പോയ രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു

image ബംഗാളിലെ ജല്‍പായ്‌ഗുഡിയില്‍ പാശുക്കളുമായി വാനില്‍പോയ രണ്ടു യുവാക്കളെ വാന്‍ തടഞ്ഞുനിര്‍ത്തിയ ജനക്കൂട്ടം തല്ലിക്കൊന്നു. അസാം സ്വദേശി ഹഫിസുല്‍ ഷെയ്‌ക്‌, ബംഗാളിലെ കുച്ച്‌ബെഹാര്‍ ജില്ലക്കാരനായ അന്‍വര്‍ ഹുസൈന്‍ എന്നിവരെയാണ്‌ കൊലപ്പെടുത്തിയത്‌. ഞായറാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. വാനില്‍ ഏഴുപശുക്കളെയും കയറ്റിവന്ന യുവാക്കള്‍ക്ക്‌ വഴിതെറ്റി. ഇതിനിടെയാണ്‌ ഗ്രാമവാസികള്‍ വിവരം അറിഞ്ഞതും സംഘടിച്ച്‌ എത്തിയതും. ഗ്രാമവാസികള്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവാക്കള്‍ മരിച്ചു. സ്ഥലത്ത്‌ എത്തിയ പൊലീസ്‌ മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി മാറ്റി. പശുമോഷ്ടാക്കളാണെന്ന സംശത്തിലാണായിരുന്നു ആക്രമണമെന്നും മരിച്ചവര്‍ പശുവ്യാപാരികളാണോ മോഷ്ടാക്കളാണോ എന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ്‌ വ്യക്തമാക്കി. കഴിഞ്ഞ ജൂണിനല്‍ സമാനമായ സംഭവത്തില്‍ മൂന്നു മുസ്ലീം യുവാക്കള്‍ നാട്ടുകാരുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.