Breaking News

Trending right now:
Description
 
Aug 28, 2017

കോട്ടയത്ത്‌ തലയില്ലാത്ത മൃതദേഹം വെട്ടിമുറിച്ച നിലയില്‍

image കോട്ടയത്ത്‌ മാങ്ങാന മന്ദിരംകലുങ്കിനു സമീപത്തെ പുരയിടത്തില്‍ പുരുഷന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട വിനോദ്‌ കുമാര്‍ (കമ്മല്‍വിനോദ്‌), ഭാര്യ കുഞ്ഞുമോള്‍ എന്നിവരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ ഇവര്‍ക്കു പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ്‌ കസ്റ്റഡിയില്‍ എടുത്തത്‌. ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരുന്നു. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങളും എവിടെവച്ചാണ്‌ കൊലപാതകം നടത്തിയതെന്നും ഉള്‍പ്പെടെയാണ്‌ പൊലീസ്‌ അന്വേഷിക്കുന്നത്‌. പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷാണ്‌ (40) കൊല്ലപ്പെട്ടതെന്നാണ്‌ പൊലീസിന്റെ നിഗമനം. 24മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ആനപ്പാപ്പാനായ സന്തോഷ്‌ ചില കേസുകളില്‍ പെട്ടിട്ടുമുണ്ട്‌. പുരയിടത്തില്‍ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം രണ്ടായി വെട്ടിമുറിച്ചു പ്ലാസ്റ്റിക്‌ ചാക്കുകളിലാക്കി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. അരയ്‌ക്കു മുകളിലേക്കുള്ള ഭാഗം ഒരു ചാക്കിലും ബാക്കിഭാഗം മറ്റൊരു ചാക്കിലുമായിരുന്നു. മൃതദേഹത്തിനു ദിവസങ്ങള്‍ പഴക്കമുണ്ട്‌. ദുര്‍ഗന്ധം ഉണ്ടായതോടെ സ്ഥലമുടമ നടത്തിയ തിരച്ചിലില്‍ ചാക്കുകെട്ടുകള്‍ കണ്ടെത്തി. മാലിന്യമാണെന്നു കരുതി കുഴിയെടുത്തു ചാക്കുകെട്ടുകള്‍ മൂടാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ചാക്കുകെട്ടുകളിലൊന്നില്‍ കാല്‍ കണ്ടെത്തിയത്‌. ഇതോടെ കൊലപാതകം ആണെന്നു ഉറപ്പാക്കി പൊലീസിനെ വിവിരം അറിയിക്കുകയായിരുന്നു.