Breaking News

Trending right now:
Description
 
Aug 27, 2017

കൊല്ലം തീരത്ത്‌ മത്സ്യബന്ധന വള്ളത്തില്‍ വിദേശകപ്പല്‍ ഇടിച്ചു; ആറുപേര്‍ക്ക്‌ പരുക്ക്‌

image കൊല്ലം തിരുമുല്ലവാരം തീരത്തുനിന്നു 40 നോട്ടിക്കല്‍ മൈല്‍ദൂരത്ത്‌ മത്സ്യബന്ധന വള്ളത്തില്‍ വിദേശകപ്പല്‍ ഇടിച്ചു ആറ്‌ മത്സ്യത്തൊഴിലാളികള്‍ക്ക്‌ പരുക്കേറ്റു. അപകടത്തില്‍പെട്ടവര്‍ വള്ളത്തില്‍ പിടിച്ചു കിടക്കുകയായിരുന്നു. ഇവരെ ബോട്ട്‌ തൊഴിലാളികളാണ്‌ രക്ഷപ്പെടുത്തിയത്‌. അപകടത്തെ തുടര്‍ന്ന്‌ നിര്‍ത്താതെ പോയ കപ്പല്‍ സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ്‌ കമ്പനിയുടേതാണെന്ന്‌ കണ്ടെത്തി. തീരസേന നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കപ്പല്‍ യാത്രതുടരുകയാണ്‌. ആന്‍ഡമാന്‍, തൂത്തുക്കുടി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍നിന്നുള്ള തീരസേനയുടെ കപ്പലുകള്‍ അപകടമുണ്ടാക്കിയ കപ്പലിനെ പിന്തുടരുന്നുണ്ട്‌. നിര്‍ത്താതെപോയ കപ്പലിനുനേരെ വെടിവയ്‌ക്കാന്‍ തീരസേന തീരുമാനിച്ചുവെങ്കിലും പിന്നീട്‌ വേണ്ടെന്നുവച്ചു.രാജ്യാന്തര കപ്പല്‍ചാലില്‍ ശനിയാഴ്‌ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.