Breaking News

Trending right now:
Description
 
Aug 27, 2017

ഇന്ത്യയിലെ ആധാര്‍ വിവരങ്ങള്‍ യുഎസ്‌ ചാരസംഘടന ചോര്‍ത്തി?

image ഇന്ത്യയിലെ ആധാര്‍ ബയോമെട്രിക്‌ വിവരങ്ങള്‍ യുഎസ്‌ ചാരസംഘടനയായ സിഐഎയ്‌ക്കു ലഭിച്ചിട്ടുണ്ടാകാമെന്നു വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം വെള്ളിയാഴ്‌ചയാണ്‌ വിക്കിലീക്‌സ്‌ ട്വിറ്ററിലൂടെ പുറത്തുവിട്ടത്‌. അതേസമയം കേന്ദ്രസര്‍ക്കാര്‍ ഇതു നിഷേധിച്ചിട്ടുണ്ട്‌. ബയോമെട്രിക്‌ വിവരങ്ങല്‍ ശേഖരിക്കാനുള്ള ഉപകരണങ്ങള്‍ ഇന്ത്യയ്‌ക്കു നല്‍കുന്ന യുഎസിലെ ക്രോസ്‌ മാച്ച്‌ ടെക്‌നോളജീസ്‌ എന്ന കമ്പനിവഴി ഇവ ചോര്‍ത്തിയിട്ടുണ്ടാവമെന്നാണ്‌ വിക്കിലീക്‌സ്‌ പറയുന്നത്‌. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ബയോമെട്രിക്‌ വിവരങ്ങള്‍ ചോര്‍ത്തുന്ന എക്‌സ്‌പ്രസ്‌ ലെയിന്‍ എന്ന സിഐഎ പദ്ധതിയുടെ രേഖകള്‍ കഴിഞ്ഞദിവസം വിക്കിലീക്‌സ്‌ പുറത്തുവിട്ടിരുന്നു. സിഐഎ നടത്തുന്ന ഹാക്കിങ്ങിനെ കുറിച്ചുള്ള രഹസ്യരേഖകള്‍ പുറത്തുവിടുന്ന വോള്‍ട്ട്‌-7 പരമ്പരയുടെ ഭാഗമായിരുന്നു ഇത്‌. ക്രോസ്‌ മാച്ച്‌ സിഐഎയുടെ ബയോമെട്രിക്‌ വിവരശേഖരത്തിലേക്ക്‌ തങ്ങുടെ ടെക്‌നോളജി ഉപയോഗിച്ചു ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി നല്‍കുന്ന വിദ്യ സോഫ്‌റ്റ്‌ വെയറില്‍ ചെയ്‌തിട്ടുണ്ടെന്നാണ്‌ വിക്കിലീക്‌സ്‌ പറയുന്നത്‌.