Breaking News

Trending right now:
Description
 
Aug 27, 2017

ആള്‍ദൈവം ഗുര്‍മീത്‌ റാം റഹിം സിങിന്റെ വിധിപറയല്‍ ജയിലില്‍വച്ച്‌

image മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ആള്‍ദൈവം ഗുര്‍മീത്‌ റാം റഹിം സിങിനെ ജയിലിലേക്ക്‌ മാറ്റി. കേസിന്റെ വിധി പറയുന്നത്‌ ജയിലില്‍വച്ചുതന്നെയായിരിക്കും. അനുയായികള്‍ കലാപത്തിന്‌ ഇറങ്ങുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ്‌ രഹസ്യമായ വിധിപറയല്‍ തിങ്കളാഴ്‌ച നടക്കുക. ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ കോടതിയായി പ്രവര്‍ത്തിക്കും. ഇതിനായി ജയിലില്‍ താല്‍ക്കാലിക കോടതിയൊരുക്കും. പഞ്ചാബ്‌-ഹരിയാന ഹൈക്കോടതിയാണ്‌ സിബിഐ പ്രത്യേക കോടതിയോട്‌ നോട്ടിഫിക്കേഷന്‍ മുഖേന ഇക്കാര്യം നിര്‍ദേശിച്ചത്‌. ഗുര്‍മീത്‌ കുറ്റക്കാരനാണെന്നു കഴിഞ്ഞദിവസം വിധി ഉണ്ടായതോടെ ഗുര്‍മീതിന്റെ അനുയായികള്‍ കലാപം അഴിച്ചുവിട്ട സാഹചര്യം കണക്കിലെടുത്താണ്‌ കോടതിയുടെ അസാധാരണ നീക്കം. ശിക്ഷവിധിക്കുമ്പോള്‍ ഗുര്‍മീതിനെ കോടതിയില്‍ ഹാജരാക്കേണ്ടിവരും. ഇത്‌ സുരക്ഷാപ്രശ്‌നങ്ങള്‍ക്ക്‌ കാരണമായേക്കാമെന്നും കോടതി കരുതുന്നു.