Breaking News

Trending right now:
Description
 
Aug 27, 2017

ബ്രിട്ടനിലെ വാഹനാപകടത്തില്‍ രണ്ട്‌ കോട്ടയം സ്വദേശികള്‍ ഉള്‍പ്പെടെ എട്ടുമരണം

image ബ്രിട്ടനിലെ നോട്ടിങ്ങാമില്‍ മിനിബസ്‌ രണ്ടുട്രക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശികളായ രണ്ടുപേര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. ചേര്‍പ്പുങ്കല്‍ കടുക്കുന്നേല്‍ സിറിയക്‌ ജോസഫ്‌ (ബെന്നി-52), ചിങ്ങവനം ചാന്നാനിക്കാട്‌ സ്വദേശി ഋഷി രാജീവ്‌ (28) എന്നിവരാണ്‌ മരിച്ച കോട്ടയം സ്വദേശികള്‍. നോട്ടിങ്ങാമില്‍ പതിനഞ്ചുവര്‍ഷമായി താമസിക്കുന്ന ബെന്നി മിനിബസ്‌ സര്‍വീസ്‌ നടത്തുകയായിരുന്നു. ബെന്നിയാണ്‌ ബസ്‌ ഓടിച്ചിരുന്നത്‌. ബസിലെ യാത്രക്കാരാണ്‌ മരിച്ച മറ്റുള്ളവര്‍. യാത്രികനായിരുന്ന ഋഷി രാജീവ്‌ വിപ്രോയിലെ എന്‍ജിനിയറാണ്‌. ഏറ്റവും തിരക്കേറിയ എം1 മോട്ടോര്‍വേയില്‍ (എക്‌സ്‌പ്രസ്‌ വേ) ശനിയാഴ്‌ച രാവിലെ എട്ടുമണിയോടെയാണ്‌ അപകടം ഉണ്ടായത്‌. മിനിബസ്‌ ട്രക്കുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കുകളിലെ ഡ്രൈവര്‍മാരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇതിലൊരു ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.