Breaking News

Trending right now:
Description
 
Aug 27, 2017

പട്‌നയില്‍ ലാലുവിന്റെ മഹാറാലി ഇന്ന്‌

image ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ്‌ ലാലുപ്രസാദ്‌ യാദവ്‌ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി ഇന്ന്‌. പട്‌നയിലെ ഗാന്ധി മൈതാനത്താണ്‌ റാലി. ബിഹാറിലെ വിവിധ ജില്ലകളില്‍നിന്നായി 10 ലക്ഷം പേര്‍ പങ്കെടുക്കുമെന്നു കരുതുന്നു. ദേശീയതലത്തില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിനു തുടക്കമിട്ടുകൊണ്ടുള്ള റാലിയില്‍ പങ്കെടുക്കാന്‍ വിദൂര ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ ശനിയാഴ്‌ച വൈകിട്ടോടെ പട്‌നയില്‍ എത്തിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, വിമത ജെഡിയു നേതാവ്‌ ശരദ്‌ യാദവ്‌, സമാജ്‌ വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ്‌ യാദവ്‌ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ്‌ നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിട്ടുനില്‍ക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ലാലുവിന്റെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ആര്‍ജെഡിയുടെ മുഖമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ റാലിയെന്ന്‌ കരുതുന്നു.