Breaking News

Trending right now:
Description
 
Aug 27, 2017

ഹരിയാന മുഖ്യമന്ത്രിയുടെ രാജിവയ്‌ക്കണം: പ്രതിപക്ഷം

image ഹരിയാനയിലെ കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവയ്‌ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്‌. കലാപം നിയന്ത്രിക്കുന്നതിനല്‍ ഗുരുതരമായ വീഴ്‌ച സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ്‌ മനോഹര്‍ലാല്‍ ഖട്ടറിന്റെ രാജി ആവശ്യവുമായി പ്രതിപക്ഷം രംഗത്തുള്ളത്‌. എന്നാല്‍ ആര്‍എസ്‌എസിന്റെ വിശ്വസ്‌തനായ മനോഹര്‍ലാല്‍ ഖട്ടറിനെ പെട്ടെന്ന്‌ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ്‌ ബിജെപി. ഹൈക്കോടതി അതിരൂക്ഷമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഖട്ടര്‍ രാജിവയ്‌ക്കണമെന്ന്‌ കോണ്‍ഗ്രസ്‌, ബിജെഡി, ബിഎസ്‌പി, സിപിഎം, സിപിഐ, എഎപി തുടങ്ങിയ നിരവധി പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കലാപം നിയന്ത്രിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ട ഖട്ടറിനെ പുറത്താക്കി ഹരിയാനയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നു കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയമാണ്‌ ഹരിയാനയില്‍ കണ്ടതെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ ശശി തരൂര്‍ എംപി വ്യക്തമാക്കി. അതേസമയം, ഗുര്‍മീത്‌ റാം റഹിം സിങ്ങിന്റെ അനുയായികളുടെ വാഹനത്തില്‍നിന്ന്‌ എകെ47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പൊലീസ്‌ പിടിച്ചെടുത്തതായിട്ടാണ്‌ റിപ്പോര്‍ട്ട്‌.