Breaking News

Trending right now:
Description
 
Aug 26, 2017

ഡല്‍ഹി ആരോഗ്യമന്ത്രി 4.63 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതിന്‌ കേസ്‌

image ഡല്‍ഹി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനെതിരെ കള്ളപ്പണം വെളിപ്പിച്ചതിന്‌ സിബിഐ കേസെടുത്തു. 2015-16 കാലയളവില്‍ തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ മറവില്‍ 4.63 കോടി രൂപയുടെ കള്ളപ്പണം സത്യേന്ദര്‍ വെളിപ്പിച്ചുവെന്നാണ്‌ കേസ്‌. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതോടെ കേസ്‌ റജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം മന്ത്രിയുടെ വീട്ടില്‍ റെയ്‌ഡ്‌ നടത്തി. കള്ളപ്പണ ആരോപണം ഉയര്‍ന്നതിനു പിന്നാലെ കഴിഞ്ഞ ഏപ്രിലിലാണ്‌ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയത്‌. കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച ആരോപണവുമായി വിമത ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ കപില്‍ മിശ്രയും ബിജെപി എംഎല്‍എ മഞ്‌ജീന്ദര്‍ സിങ്‌ സിര്‍സയും രംഗത്തുവന്നിരുന്നു.